മിസ്റ്റർ ഇടുക്കിയായി ചിന്നാർ സ്വദേശി അനന്തു കുമാർ
ലബക്കട ജെപിഎം കോളേജിൽ ബികോം കോർപ്പറേഷൻ ഒന്നാംവർഷ വിദ്യാർഥിയാണ് ആനന്ദു കുമാർ ജെ. പ്ലസ് ടു പഠനത്തിനുശേഷം കിട്ടിയ ഒഴിവുസമയത്ത് ജേഷ്ഠൻ സേതു കുമാറിന്റെ നിർദ്ദേശപ്രകാരമാണ് ഏലപ്പാറയിലുള്ള ജിമ്മിൽ അനന്തു കുമാർ വർക്ക് ഔട്ട് തുടങ്ങിയത്. കഠിന പരിശ്രമത്തിലൂടെ 10 മാസം കൊണ്ട് തന്നെ ശരീരം ചിട്ടപ്പെടുത്താൻ അനന്തുവിനായി . തുടർന്ന് ഗ്രീൻ പെരിയാർ മൾട്ടി ജിമ്മിന്റെ നേതൃത്വത്തിൽ കുമളിയിൽ നടത്തിയ 49 ആമത് മിസ്റ്റർ ഇടുക്കി ചാമ്പ്യൻഷിപ്പിൽ മിന്നും നേട്ടം കൈവരിച്ചു.
പുരുഷ ശരീര സൗന്ദര്യം മത്സരത്തിൽ ജൂനിയർ മെൻസ് ഫിസിക്കൽ, മെൻസ് ഫിസിക്കൽ ഓവറോൾ ടൈറ്റിൽ വിന്നറായി അനന്തകുമാർ തിരഞ്ഞെടുക്കപ്പെട്ടതോടെ സൂപ്പർസ്റ്റാർ ആയിരിക്കുകയാണ് ഈ വിദ്യാർത്ഥി.കൂട്ടുകാർക്കിടയിൽ സ്റ്റാർ ആയതോടെ ആരാധകരും ഏറി. പഠനത്തോടൊപ്പം ബോഡി ബിൽഡിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോൾ ഈ വിദ്യാർത്ഥി. അതിനായി കോളേജ് മാനേജ്മെന്റും സുഹൃത്തുക്കളും വലിയ പ്രോത്സാഹനം നൽകുന്നും ഉണ്ട്.ചിന്നാർ പാറക്കൽ ജയകുമാർ -വിജയലക്ഷ്മി ദമ്പതികളുടെ മകനാണ് അനന്തുകുമാർ. ഇനി മിസ്റ്റർ കേരള എന്ന നേട്ടത്തിനുള്ള പരിശ്രമത്തിലാണ് അനന്തകുമാർ.

