ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്;കുമളി ചക്കുപള്ളം സ്വദേശിയിൽ നിന്നു 2.25 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

ഓൺലൈൻ ട്രേഡിംഗിലൂടെ മികച്ച ലാഭമുണ്ടാക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കുമളി, ചക്കുപള്ളം സ്വദേശിയിൽ നിന്നു വിവിധ അക്കൗണ്ടുകളിലേക്ക് 2.25 കോടിയോളം രൂപ ട്രാൻസ്ഫർ ചെയ്യിപ്പിച്ച് പണം തട്ടിയെടുത്ത കേസിലെ മറ്റൊരു പ്രധാനിയെകൂടി ഇടുക്കി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ജില്ലയിൽ, പയ്യന്നൂർ, പുറക്കുന്ന്, പെരുംതട്ട ഭാഗത്ത് ചെറൂട്ട വീട്ടിൽ നവനീത് സി (31) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ ഈ കേസിൽ എറണാകുളം, ആലുവ സ്വദേശി, ആയില്യം വീട്ടില്‍ ബിനോയി റ്റി. എം (44) എന്നയാളെ അറസ്റ്റ് ചെയ്തതിരുന്നു.
ഇടുക്കി ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി.കെ ഐ.പി.എസ്-ന്റെ നിർദ്ദേശാനുസരണം ഇടുക്കി ഡി.സി.ആർ.ബി, ഡി.വൈ.എസ്.പി, കെ.ആർ. ബിജുവിന്റെ മേൽനോട്ടത്തിൽ ഇടുക്കി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ സുരേഷ് വി.എ- യാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഇടുക്കി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ രണ്ട് കേസുകളും കൂടാതെ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോര്‍ട്ടലിലെ രേഖകള്‍ പ്രകാരം ഇയാളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി ഇരുപത്തഞ്ചോളം കേസുകൾ ഉണ്ട്