പാതിവില തട്ടിപ്പിൽ അനന്തുവിനെതിരെ സീഡ് സൊസെറ്റി കോഡിനേറ്ററുമാർ തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതി നൽകി

ഇതുസംബന്ധിച്ച് കുമളി പോലിസിലും ഡി.വൈ.എസ്.പി ഓഫീസിലും പരാതി നൽകിയിട്ടുണ്ട്. പകുതിവിലയ്ക്ക് സാധനങ്ങൾ നൽകുമെന്നതിനാൽ മെമ്പർമാരിൽ നിന്നും ലക്ഷക്കണക്കിന് രൂപ ഈ തട്ടിപ്പ് സഘത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. 2020 കാലഘട്ടത്തിലാണ് ഇവർ തങ്ങളെ സമീപിച്ചതെന്നും കോർഡിനേറ്റർമാർ പറഞ്ഞു. 320 രൂപ വീതം അടപ്പിച്ച് മെമ്പർഷിപ്പ് എടുപ്പിക്കു കയും കോഡിനേറ്റർമാരിലൂടെ പഞ്ചായത്തിൻ്റെ വിവിധ മേഖലകളിലുള്ളവരെ ക്കൊണ്ട് മെമ്പർഷിപ്പ് എടുപ്പിക്കുകയും ചെയ്തു.
2022 ലാണ് വിവിധ പ്രോജക്ടു കൾ ചെയ്യുവാൻ ആരംഭിച്ചത്. സാലി ജേക്കബിനെ പഞ്ചായത്ത് തല കോഡിനേറ്ററായി നിശ്ചയിക്കുകയും 2021 ൽ കുമളിയൂണിയൻ ബാങ്കിൽ കുമളി സീഡിൻ്റെ പേരിൽ അക്കൗണ്ട് ഓപ്പൺ ചെയ്യിക്കുകയും ചെയ്തു. ആദ്യം തയ്യൽ മിഷൻ, തേനിച്ചപെട്ടി എന്നിവയുടെ വിതരണങ്ങളാണ് നടത്തിയത്. കേന്ദ്രഗവൺമെന്റ്റിൻ്റെ സബ്‌സിഡി ലഭ്യമാക്കിയും വിവിധ കമ്പിനികളുടെ സി. എസ്.ആർ. ഫണ്ട് ലഭ്യമാക്കിയും 50ശത മാനം തുക കണ്ടെത്തി 50 ശതമാനം ഗുണഭോക്ത്യ വിഹിതം വാങ്ങിയാണ് സാധനങ്ങൾ വിതരണം ചെയ്യുന്നതെന്നാണ് കോർഡി നേറ്റർമാരെ വിശ്വസിപ്പിച്ചത്.
തുക അടച്ച് വഞ്ചിതരായവർക്ക് ഒന്നുകിൽ സാധനം നൽകുന്നതിനോ അല്ലെങ്കിൽ അവർ അടച്ച തുക പലിശസഹിതം തിരികെ കൊടുക്കുന്നതിനോ ഉള്ള നടപടി ഉണ്ടാകണമെന്ന് ബ്ലോക്ക് സീഡ് പ്രസിഡന്റ് സാലി ജേക്കബ്, ഫീൽഡ് പ്രൊമോട്ടർമാരായ മഞ്ചുഷ, ഉഷ വിജയകുമാർ, മോളി ബെന്നി, ഫിലോമിന, ഗിരിജ മുരളി, ഇന്ദിര സുബ്രമണ്യം, അന്നമ്മ എന്നിവർ ആവശ്യപ്പെട്ടു.