കല്ലുകുന്നിലെ അസിപ്പടി റോഡിനോട് നഗരസഭ അധികൃതർ കാണിക്കുന്ന നിഷേധാത്മക നിലപാടിനെതിരെ കട്ടപ്പന നഗരസഭയിലെ എൽ ഡി എഫ് കൗൺസിലർമാർ നിരാഹാര സമരം നടത്തി

നഗരസഭ ഓഫീസിനു മുമ്പിൽ രാവിലെ 10 മണി മുതൽ 5 മണി വരെ എൽഡിഎഫ് കൗൺസലർമാർ നിരാഹാര സമരം നടത്തിയത്.2018ലെ പ്രളയത്തിൽ തകർന്ന റോഡിന്റെ അപകടാവസ്ഥ പരിഹരിക്കുന്നതിന് മന്ത്രി റോഷി അഗസ്റ്റിൻ 47 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ നഗരസഭയുടെ കെടുകാര്യസ്ഥത മൂലം മണ്ണു പരിശോധന അടക്കമുള്ള നടപടികൾ വൈകി. ഇതോടെ മാർച്ച് 31ന് അനുവദിച്ച തുക നഷ്ടപ്പെടുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. ഇതിനെതിരെയാണ് എൽഡിഎഫ് നിരാഹാര സമരം നടത്തിയത്. കേരള കോൺഗ്രസ്സ് എം സ്റ്റിയറിങ് കമ്മിറ്റിയംഗം മനോജ് എം തോമസ് ഉത്ഘാടനം ചെയ്തു.
സമരത്തിന്റെ ഉദ്ഘാടന യോഗത്തിൽ എൽഡിഎഫ് നേതാക്കളായ മാത്യു ജോർജ്, എം സി ബിജു , ടിജി എം മണിക്കൽ, സി ആർ മുരളി, സാബു പുത്തൻവീട്ടിൽ , സി ബി സുരേഷ്, സുരേഷ് കൂത്രപ്പള്ളിയിൽ, റോഷൻ ചുവപ്പുങ്കൽ, മജീഷ് ജേക്കബ്, നജി മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു. കൗൺസിലർമാരായ ഷാജി കൂത്തോടി, ബിനു കേശവൻ, ധന്യ അനിൽ, ഷജി തങ്കച്ചൻ , ബിന്ദു ലതാ രാജു , നിഷ പി എം എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത് .