കട്ടപ്പന നഗരസഭയിൽ അടിയന്തര കൗൺസിൽ യോഗം ചേർന്നു

കട്ടപ്പന നഗരസഭയിൽ അടിയന്തര കൗൺസിൽ യോഗം ചേർന്നതിൽ നാല് വിഷയങ്ങളാണ് ആലോചനക്കെടുത്തത്.ഇതിൽ വാർഷിക പദ്ധതിയിലെ പ്രവർത്തിയുടെ എഗ്രിമെന്റ് താമസിച്ചത് സംബന്ധിച്ച് ചർച്ചകൾ ഉയർന്നു. ഇതേ ചർച്ചയിൽ 2018 ലെ പ്രളയത്തിൽ തകർന്ന എട്ടാം വാർഡിലെ അസിപടി - പള്ളിപടി റോഡ് അപകടാവസ്ഥയിൽ ആയിട്ടും നടപടി വൈകുന്നതിൽ പ്രതിഷേധം ഉയർന്നു .
മന്ത്രിയുടെ ഫണ്ട് അനുവദിച്ചിട്ടും മണ്ണു പരിശോധന അടക്കമുള്ള കാര്യങ്ങളിൽ നഗരസഭയിൽ ഉണ്ടായ വീഴച്ച മൂലം മാർച്ച് 31 ഓടുകൂടി 47 ലക്ഷം രൂപ നഷ്ടപ്പെടുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത് എന്ന് കൗൺസിലർ ധന്യ അനിൽ വിമർശനം ഉന്നയിച്ചു.
ഹെൽത്ത് ഗ്രാൻഡ് പദ്ധതി എടുക്കുന്നത് സംബന്ധിച്ച് ആലോചന നടന്നു. നഗരസഭ കെ എസ് ഡബ്ലിയു എം പി സ്ഥാപനതല തുമ്പൂർമുഴി പ്ലാന്റ് സ്ഥാപിക്കലിന് പുതിയ ടെൻഡർ ചെയ്യുന്നത് സംബന്ധിച്ചും, മുനിസിപ്പൻ ഡമ്പിങ് യാർഡ് - ലെഗസി വേസ്റ്റ് റിമൂവൽ കരാർ ഏറ്റെടുത്തിരിക്കുന്നയാൾ പ്രവർത്തി നടപ്പിലാക്കാത്തത് സംബന്ധിച്ചും ചർച്ചകൾ ഉയർന്നു.