കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൽ ജൈവ മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി ഈബിന്നുകൾ വിതരണം ചെയ്തു

Feb 10, 2025 - 14:19
Feb 10, 2025 - 14:22
 0
കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൽ ജൈവ മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി ഈബിന്നുകൾ വിതരണം ചെയ്തു
This is the title of the web page

ജൈവ മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൽ തുടർച്ചയായി മൂന്നാം വർഷമാണ് ഈ ബിന്നുകൾ വിതരണം ചെയ്തത്. വീടുകളിൽ നിന്നുമുള്ള ദ്രവ ജൈവ മാലിന്യങ്ങൾ കമ്പോസ്റ്റുകൾ ആക്കി മാറ്റി ഉപയോഗിക്കുന്നതാണ് പദ്ധതി. പഞ്ചായത്തിന്റെ 2023 24 വാർഷിക പദ്ധതി ഉൾപ്പെടുത്തിയാണ് നടപ്പിലാക്കുന്നത്. ഗ്രാമസഭകൾ വഴി തിരഞ്ഞെടുക്കപ്പെട്ട 246 വീടുകൾക്കാണ് ആദ്യഘട്ടത്തിൽ നൽകുന്നത്. ഒരു ഈ ബിന്നിന്   4300 രൂപ വില വരും. ഇതിൻറെ 90% പഞ്ചായത്ത് വഹിക്കും10% ഗുണഭോക്ത വികൃതവും  നൽകണം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇതോടൊപ്പം പഞ്ചായത്തിലെ ഘടക സ്ഥാപനങ്ങൾക്കും ഈ ബിന്നുകൾ വിതരണം ചെയ്തു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് കുഴിക്കാട്ടിൽ ഉദ്ഘാടനം നിർവഹിച്ചു.കാഞ്ചിയാർ പള്ളിക്കവല വനിത സാംസ്കാരിക നിലയിൽ വച്ചാണ് വിതരണം നടത്തിയത്. തുടർന്നുള്ള ദിവസങ്ങളിൽ മറ്റു വാർഡുകളിലേക്കും ഈ ബിന്നുകൾ എത്തിച്ചു നൽകും.

ചടങ്ങിൽ വച്ച് ഈ ബിനുകൾ എങ്ങനെ ഉപയോഗിക്കണം എന്ന ക്ലാസും നൽകി തുടർന്നുള്ള നാളുകളിൽ ഈ ബിന്നുകൾ ലഭിച്ച വീടുകളിൽ ഇവ കൃത്യമായി ഉപയോഗിക്കുന്നുണ്ടോ എന്ന പരിശോധനയും പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടക്കും. ഹരിത കർമ്മ സേന അംഗങ്ങൾക്കാണ് ഇതിൻറെ ചുമതല.

What's Your Reaction?

like

dislike

love

funny

angry

sad

wow