വി പി എസ് ലേക്‌ഷോർ ഹോസ്‌പിറ്റലിന്റെ സൗജന്യ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 23ന് കട്ടപ്പനയിൽ

കൊച്ചി വിപിഎസ് ലേക്ക്ഷോർ ഹോസ്‌പിറ്റൽ സ്ത്രീകൾക്ക് മാത്രമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 23-ന് ഇടുക്കി കട്ടപ്പന കാഞ്ചിയാർ ട്രൈബൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നടക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ലേക്‌ഷോർ എം ഡി എസ് കെ അബ്ദുള്ള അധ്യക്ഷനാകും.
'അമ്മയ്ക്കൊരു കരുതൽ' എന്ന ഈ പദ്ധതി കാഞ്ചിയാർ പഞ്ചായത്ത്, കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രം, ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് നടത്തുന്നത്.സാമ്പത്തിക ബാധ്യത മൂലം ചികിത്സാ സഹായം തേടാൻ മടിക്കുന്ന, ശസ്ത്രക്രിയക്ക് സാമ്പത്തിക ബുദ്ധിമുട്ടുള്ള അമ്മമാർക്ക് സൗജന്യ ചികിത്സ നൽകി ഒരു കൈത്താങ്ങാകാനാണ് അമ്മയ്ക്കൊരു കരുതൽ' പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.
സ്ത്രീകൾ പുറത്തുപറയാൻ രോഗങ്ങളായ യൂട്രസ് ക്യാൻസർ, മടിക്കുന്ന ഗർഭാശയ-മൂത്രാശയ സംബന്ധമായ സെർവിക്കൽ ക്യാൻസർ, ഒവേറിയൻ ക്യാൻസർ, അനിയന്ത്രിത ബ്ലീഡിങ് തുടങ്ങി നിരവധി രോഗങ്ങൾക്കുള്ള പരിശോധനയാണ് ക്യാമ്പിൽ നടക്കുക. 40-60 വയസ്സിന് ഇടയിലുള്ളവർക്ക് പങ്കെടുക്കാം.
പരിശോധനയിൽ രോഗം കണ്ടെത്തുന്ന ബിപിഎൽ കാർഡ് അംഗങ്ങൾക്ക് വിപിഎസ് ലേക്ഷോർ ഹോസ്‌പിറ്റലിൻ്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (CSR പദ്ധതിയിലൂടെ സൗജന്യമായി ശസ്ത്രക്രിയ ചെയ്തുകൊടുക്കും. ബിപിഎൽ കാർഡ് ഇല്ലാതെ ക്യാമ്പിൽ പങ്കെടുത്തവർക്ക് കുറഞ്ഞ നിരക്കിൽ ശസ്ത്രക്രിയ ലഭ്യമാക്കും.സംസ്ഥാനത്തുടനീളം 5,000 സ്ത്രീകൾക്ക് രോഗനിർണ്ണയം നടത്തുകയും അതിൽ അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ള 500 പേർക്ക് സൗജന്യ ശസ്ത്രക്രിയ ലഭ്യമാക്കുന്നതുമാണ് പദ്ധതി.
കോഴിക്കോട്, മരട്, ഫോർട്ട് കൊച്ചി, കുട്ടമ്പുഴ എന്നിവിടങ്ങളിൽ ഇതിനോടകം നടന്ന ക്യാമ്പുകളിൽ 500-ൽ അധികം സ്ത്രീകൾ പങ്കെടുക്കുകയും, ഇവരിൽ രോഗം സ്ഥിരീകരിച്ച ശസ്ത്രക്രിയ ആവശ്യമുള്ള 50 ഓളം പേർക്ക് സൗജന്യ ശസ്ത്രക്രിയയും ലേക്ഷോർ ഹോസ്‌പിറ്റൽ ഇതിനോടകം നൽകി കഴിഞ്ഞതായി ലേക്ക്ഷോർ സി ഇ ഒ ജയേഷ് വി നായർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 9446006631 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യാം.കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് മാനേജർ അനിൽകുമാർ ടി, എ ജി എം അനു എസ് കടയത്ത് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.