അടിമാലി കുമളി ദേശീയപാതയുടെ ഭാഗമായ വെള്ളയാംകുടി കാണക്കാലിപ്പടിക്ക് സമീപം റോഡിന്റെ ഒരു വശത്ത് സംരക്ഷണഭിത്തി നിർമ്മിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

ദേശീയപാതയായതിനാൽ രാത്രിയിലും പകലുമായി ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. ഈ റോഡിൽ വെള്ളയാംകുടിക്ക് സമീപം കാണക്കാലിപ്പടിയിലാണ് റോഡിൻറെ ഒരു വശത്ത് അപകട ഭീഷണി നിലനിൽക്കുന്നത്. താരതമ്യേന വീതി കുറവുള്ള ഒരു ഭാഗമാണ് കൂടാതെ റോഡിൻറെ ഈ ഭാഗത്തെ സംരക്ഷണഭിത്തി നിർമിക്കാത്തത് മൂലം മണ്ണിടിച്ചിൽ സാധ്യത ഉണ്ട് .
സംരക്ഷണഭിത്തി നിർമ്മിച്ച സൈഡിൽ ക്രാഷ് ബാരിറുകൾ സ്ഥാപിച്ചില്ലെങ്കിൽ വലിയ അപകടങ്ങൾക്ക് സാധ്യതയുണ്ടെന്നും നാട്ടുകാർ പറയുന്നു.വളവും തിരിവുമുള്ള ഒരു ഭാഗം കൂടിയാണിത്. രാത്രി സമയങ്ങളിൽ അന്യ ജില്ലകളിൽ നിന്ന് അടക്കമെത്തുന്ന ആളുകൾക്ക് റോഡിലെ അപകടാവസ്ഥ മനസ്സിലാക്കാത്തത് മൂലം അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യങ്ങൾ എല്ലാം പരിഗണിച്ച് അടിയന്തരമായി സംരക്ഷണ ഭിത്തി നിർമ്മിച്ച് ക്രാഷ് ബാരിയർ സ്ഥാപിച്ചു ഇതുവഴിയുള്ള വാഹന യാത്ര സുഗമമാക്കണമെന്ന് ആവശ്യമാണ് ഉയരുന്നത്.