സി എസ് ആർ ഫണ്ട് തട്ടിപ്പ്; ആരോപണങ്ങൾ നിഷേധിച്ച് സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി.വി വർഗ്ഗീസ്
താൻ പണം വാങ്ങി എന്ന ആരോപണം അടിസ്ഥാന രഹിതം . പ്രദേശികമായി ഫണ്ട് കിട്ടിയിട്ടുണ്ടാകാം,അത് പരിശോധിക്കുമെന്ന് സി വി വർഗ്ഗീസ്. അനന്ദുവിനെ തനിക്ക് നേരിട്ട് അറിയാം. ഒരുമിച്ച് ഒരു പരുപാടിയിൽ പങ്കെടുത്തിട്ടുണ്ട്. കൃത്യമായി അക്കൗണ്ട് ഉള്ള പാർട്ടിയാണ് സിപിഎം. താൻ പണം നൽകിയതായി വാർത്ത നൽകിയ മാധ്യമങ്ങൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സി വി വർഗ്ഗീസ് പറഞ്ഞു.



