ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കട്ടപ്പന മണ്ഡലം കമ്മിറ്റി

27 വർഷം ആയി അധികാരത്തിനു പുറത്ത് നിന്നിരുന്ന ഡൽഹി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ തോൽപ്പിച്ച് ചരിത്ര വിജയം നേടിയ ബിജെപി വിജയത്തിൽ കട്ടപ്പന മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കട്ടപ്പന ടൗണിൽ വിവിധ ആഘോഷ പരിപാടികൾ നടത്തി. പടക്കം പൊട്ടിച്ചും മധുര വിതരണം നടത്തിയുമാണ് ആഹ്ലാദം പങ്കുവെച്ചത്.
വിജാഘോഷങ്ങളോടനുബന്ധിച്ച് ആഹ്ലാദപ്രകടനം ടൗണിൽ സംഘടിപ്പിച്ചു.പരിപാടിക്ക് ബിജെപി കട്ടപ്പന മണ്ഡലം പ്രസിഡന്റ് അഡ്വ.സുജിത് ശശി.ആദ്യക്ഷത വഹിച്ചു. ബിജെപി ദേശീയ സമിതി അംഗം ശ്രീ നഗരി രാജൻ, കട്ടപ്പന നഗര സഭ മുതിർന്ന കൗൺസിലർ തങ്കച്ചൻ പുരയിടത്തിനു മധുരം നൽകി തുടക്കം കുറിച്ചു.
പരിപാടികൾക്ക് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല,കെ. കുമാർ, പി എൻ പ്രസാദ്, സുരേഷ് കുഴികാട്ട്, പി എൻ സുരേഷ്, രാജു ചാണകപ്പാറ, സി കെ ശശി, ഷാജി നെല്ലിപറമ്പൻ അനൂപ് ശശി,മഹേഷ് കുമാർ സി എം ,രാഹുൽ സുകുമാരൻ,പി എസ് ശ്രീഹരി,ജിജു മോനായി,ജയദേവൻ, ഗൗതം തുടങ്ങിയവർ നേതൃത്വം നൽകി.