വണ്ടിപ്പെരിയാറിൽ ഓട്ടോറിക്ഷയും, ബൈക്കും മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ ഒരാൾക്കായി തിരച്ചിൽ തുടരുന്നു

വണ്ടിപ്പെരിയാർ വാളാർഡി മേൽപുരട്ട് സ്വദേശികളെയാണ് വണ്ടിപ്പെരിയാർ എസ്.ഐ. ടി. എസ്. ജയകൃഷ്ണനും സംഘവും ചേർന്ന് പിടികൂടിയത്. ഇതിൽ ഉൾപ്പെട്ട തമിഴ്നാട് സ്വദേശിയ്ക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. ജനുവരി ഒമ്പതിനാണ് വാളാർഡി മേപ്പുരട്ട് സ്വദേശിയായ സെൽവകുമാറിൻ്റെ ഓട്ടോറിക്ഷ മോഷണം പോയത്. സെൽവകുമാറിൻ്റെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു.
തുടർന്ന് പരിസരങ്ങളിലെ സി.സി. ടി.വി. പരിശോധിച്ചതിൽ നിന്നാണ് പ്രതി കളിലേയ്ക്ക് അന്വേഷണം നീങ്ങിയതും ഇവരെ പിടികൂടിയതും. ഇതിനിടയിൽ വെള്ളാരംകുന്ന് ഭാഗത്ത് നിന്നും ഒരു ബൈക്കും മോഷ്ടാക്കൾ അപഹരിച്ചിരിന്നു. പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു