ജെ. പി. എം. കോളേജിൽ അഡ്മിഷൻ ഹെൽപ്ഡെസ്ക് ഉദ്ഘാടനം ചെയ്തു
![ജെ. പി. എം. കോളേജിൽ അഡ്മിഷൻ ഹെൽപ്ഡെസ്ക് ഉദ്ഘാടനം ചെയ്തു](https://openwindownews.com/uploads/images/202502/image_870x_67a751a3747c2.jpg)
ലബ്ബക്കട : ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിലെ 2025 വർഷത്തെ അഡ്മിഷൻ ഹെൽപ്പ് ഡെസ്ക്കിന്റെ ഉദ്ഘാടനം കോളേജ് മാനേജർ ഫാ. ജോൺസൺ മുണ്ടിയത്ത് സി. എസ്. ടി. നിർവ്വഹിച്ചു.ബിരുദ കോഴ്സുകളായ BCA, BBA, Bcom ( Finance and Taxation, Cooperation, Logistics Management), BSW, BTTM (Travel and Tourism), BA English, കോഴ്സുകളിലേക്കും,
MCA, MA HRM, MCom, MA English, MSc Computer Science, MSW എന്നീ ബിരുദാനന്തരബിരുദ കോഴ്സുകളിലേയ്ക്കുമുള്ള അഡ്മിഷൻ ക്രമീകരണങ്ങൾ സുഗമമാക്കുകയും വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും അഡ്മിഷൻ സംബന്ധമായ വിവരങ്ങളും സാങ്കേതിക സഹായവും നല്കുകയും ചെയ്യുക എന്നതാണ് ഹെല്പ്ഡെസ്കിന്റെ ലക്ഷ്യം. കൂടുതൽ വിവരങ്ങൾക്ക് കോളേജിലെ അഡ്മിഷൻ ഹെൽപ്പ് ഡെസ്ക് സന്ദർശിക്കുകയോ 9562034555, 9400158910 എന്നീ ഫോൺനമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യുക.