കട്ടപ്പന തൂങ്കുഴിയിൽ മുതിർന്ന പൗരന്മാരുടെ സംഗമം നടന്നു
![കട്ടപ്പന തൂങ്കുഴിയിൽ മുതിർന്ന പൗരന്മാരുടെ സംഗമം നടന്നു](https://openwindownews.com/uploads/images/202502/image_870x_67a747b006693.jpg)
കട്ടപ്പന നഗരസഭ ഇരുപത്തിയഞ്ചാം വാർഡ് തൂങ്കുഴിയിലാണ് 65വയസ് പൂർത്തിയായ മുതിർന്ന പൗരന്മാരുടെ സംഗമം ഒരുക്കിയത് . സായന്തനം 2 കെ 25 എന്ന പേരിലാണ് പരുപാടി നടന്നത്.വയോജനങ്ങളുടെ കൂടികാഴ്ച ഒരുക്കുക, വാർദ്ധക്യത്തിന്റെ വിരസത അകറ്റാൻ വിവിധ പദ്ധതികൾ ആവിഷ്കരണം ചെയ്യുക. വയോജനങ്ങളെ ആദരിക്കുക എന്ന ലക്ഷ്യങ്ങളോടെയാണ് പരിപാടി നടന്നത്. ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം നിർവഹിച്ചു.
തൂങ്കുഴി അംഗൻവാടിയിൽ സംഘടിപ്പിച്ച പരിപാടിയിൽ വയോജനങ്ങളെ ആദരിച്ചു. കൗൺസിലർ മനോജ് മുരളി അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ :കെ ജെ ബെന്നി മുഖ്യപ്രഭാഷണം നടത്തി. ഷാജി വെള്ളംമാക്കൽ, സിജു ചക്കുംമൂട്ടിൽ ഓമന കലയംകുന്നേൽ, സുനിൽ കെ. കെ, കണ്ണൻ ഭൂപതി, ലിസി മുട്ടത്ത്, ടെസി ടോണി,ജ്യോതി രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.