കേരളാ കോൺഗ്രസ് ഇടുക്കി ജില്ലാ പ്രവർത്തക ക്യാമ്പ് ചെറുതോണിയിൽ നടന്നു
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടി ആയി ജില്ലയിൽ കേരളാ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനം ശക്തിപ്പെടുത്തുവാൻ ലക്ഷ്യമിട്ടാണ് പ്രവർത്തക ക്യാമ്പ് സങ്കടിപ്പിച്ചത്.ചെറുതോണി ടൗൺഹാൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡൻറ് പ്രൊഫ: എ.ജെ ജേക്കബ് പതാക ഉയർത്തി.
കേരള ബഡ്ജറ്റിൽ ഇടുക്കി ജില്ലയെ അവഗണിച്ചതിൽ പ്രതിക്ഷേധിച്ച് ബഡ്ജറ്റിന്റെ കോപ്പികൾ കത്തിച്ച് പ്രവർത്തകർ പ്രതിക്ഷേധിച്ചു. കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കേന്ദ്ര, സംസ്ഥാന ബഡ്ജറ്റുകൾ സാധാരണ ജനങ്ങളിൽ അധിക നികുതി ഭാരം അടിച്ചേൽപ്പിച്ചതായും, ജനകീയമായ പദ്ധതികൾ ഒന്നും പ്രഖ്യാപിക്കാതെ മലയാര ജനതയെ പാടെ അവഗണിച്ചതായും പി.ജെ ജോസഫ് കുറ്റപ്പെടുത്തി.
മുൻ എം.പി. ജോയി എബ്രാഹം മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന- ജില്ലാ നേതാക്കളായ തോമസ് ഉണ്ണിയാടൻ അപു ജോൺ ജോസഫ് , ഷീലാ സ്റ്റിഫൻ , ആന്റണി ആലഞ്ചേരി തോമസ് പെരുമന ,വർഗ്ഗീസ് വെട്ടിയാങ്കൽ,നോബിൾ ജോസഫ്, ഷൈനി സജി,എം മോനിച്ചൻ , എബി തോമസ്,ജോയി കൊച്ചു കരോട്ട്, ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത് സംസാരിച്ചു.