രാജകുമാരി ഗലീലാകുന്ന് സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയുടെ എഴുപതാമത് വാർഷിക പെരുന്നാളിനോട് അനുബന്ധിച്ചു തിരുശേഷിപ്പ് വണക്കവും പ്രദക്ഷണവും നടന്നു
രാജകുമാരി ഗലിലാകുന്ന് സെന്റ് ജോൺസ് യാക്കോബായ സുറിയാനിപ്പള്ളിയുടെ എഴുപതാമത് വാർഷിക പെരുന്നാളും മോർ യൂഹാനോൻ മാംദോനയുടെയും, മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കിസ് ബാവായുടെയും ഓർമ്മ പെരുന്നാളിനോടും അനുബന്ധിച്ചു സന്ധ്യപ്രാർത്ഥനയും തിരുശേഷിപ്പ് വണക്കവും രാജകുമാരി ചാപ്പലിലേക്ക് പ്രദക്ഷണവും നടന്നു. ഹൈറേഞ്ച് മേഖല മെത്രാപോലിത്ത ഡോ ഏലിയാസ് മോർ അത്താനാസിയോസ് മെത്രപോലീത്തയുടെ മുഖ്യകാർമികത്വത്തിലാണ് തിരുശേഷിപ്പ് വണക്കവും പ്രാർത്ഥനയും നടന്നത്.
സമാപന ദിനമായ ഇന്ന് നടക്കുന്ന തിരുകർമ്മങ്ങൾക്ക് ക്‌നാനായ സഭയുടെ മെത്രാപോലിത്ത കുര്യാക്കോസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും.പെരുന്നാളിനോട് അനുബന്ധിച്ചു ഗാനശുത്രുഷ,സുവിശേഷ പ്രസംഗം,മൂന്നിമേൽ കുർബാന,സ്ലിബാ എഴുന്നുള്ളിപ്പ്,അഞ്ചിമേൽ കുർബാനയും നടന്നു.
മൂന്ന് ദിവസങ്ങളിലായി നടന്നു വന്നിരുന്ന പെരുന്നാളിനു ഇന്ന് കൊടിയിറങ്ങും. ഇടവക വികാരി ഫാ ബേസിൽ കെ ഫിലിപ്പ് കൊറ്റിയ്ക്കൽ ,സഹവികാരി ഫാ എബിൻ വർഗ്ഗിസ് കാരിയേലിൽ,ട്രസ്റ്റിമാരായ ജോർജ് സി പി ചവറ്റുകുഴിയിൽ,ബിജു ഐസക്ക് അമ്പഴച്ചാലിൽ കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.