കട്ടപ്പന നഗരസഭ 25-ാം വാർഡിൽ വയോജന സംഗമം സായന്തനം 2K25 ഫെബ്രുവരി 8 ന്
കട്ടപ്പന നഗരസഭ ഇരുപത്തിയഞ്ചാം വാർഡിൽ 65വയസ് പൂർത്തിയായ മുതിർന്ന പൗരന്മാരുടെ ഒരു സംഗമം ഫെബ്രുവരി എട്ടാം തീയതി ശനിയാഴ്ച(8.02.2025) വൈകുന്നേരം 4മണിക്ക് തൂങ്കുഴി അങ്കണവാടിയിൽ വച്ച് നടത്തപ്പെടുകയാണ്. സായന്തനം 2k25 എന്ന പേരിൽ സംഘടിപ്പിച്ചിരിക്കുന്ന ഈ പരിപാടി ബഹുമാനപ്പെട്ട ഇടുക്കി എം പി അഡ്വ:ഡീൻ കുര്യാക്കോസ് ഉൽഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൻ ബീനാ ടോമി മുഖ്യപ്രഭാഷണം നടത്തും. വൈസ് ചെയർമാൻ അഡ്വ:കെ ജെ ബെന്നി മുഖ്യാഥിതി ആയി പങ്കെടുക്കുമെന്ന് വാർഡ് കൗൺസിലർ മനോജ് മുരളി അറിയിച്ചു.