ജില്ലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഫലപ്രദമായ ഇടപെടലുകൾ നടത്തുന്നതിൽ പരാജയപ്പെട്ട കഴിവുകെട്ട മന്ത്രിയാണ് റോഷി അഗസ്റ്റിനെന്ന് സിപിഎം ജില്ലാ കമ്മിറ്റി വിലയിരുത്തിയ സാഹചര്യത്തിൽ അന്തസ്സുണ്ടെങ്കിൽ അദ്ദേഹം രാജിവയ്ക്കണമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി

Feb 5, 2025 - 18:29
 0
ജില്ലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഫലപ്രദമായ ഇടപെടലുകൾ നടത്തുന്നതിൽ പരാജയപ്പെട്ട കഴിവുകെട്ട  മന്ത്രിയാണ് റോഷി അഗസ്റ്റിനെന്ന് സിപിഎം ജില്ലാ കമ്മിറ്റി വിലയിരുത്തിയ സാഹചര്യത്തിൽ അന്തസ്സുണ്ടെങ്കിൽ അദ്ദേഹം രാജിവയ്ക്കണമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി
This is the title of the web page

ജില്ലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഫലപ്രദമായ ഇടപെടലുകൾ നടത്തുന്നതിൽ പരാജയപ്പെട്ട കഴിവുകെട്ട മന്ത്രിയാണ് റോഷി അഗസ്റ്റിനെന്ന് സിപിഎം ജില്ലാ കമ്മിറ്റി വിലയിരുത്തിയ സാഹചര്യത്തിൽ അന്തസ്സുണ്ടെങ്കിൽ അദ്ദേഹം രാജിവയ്ക്കണമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി അഭിപ്രായപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇടതുപക്ഷ മന്ത്രിസഭയിൽ വന്ന രണ്ടു മന്ത്രിമാരും ജില്ലയിലെ ജനങ്ങളെയും നാടിന്റെ പുരോഗതിയെയും ദോഷകരമായി ബാധിക്കുന്ന മന്ത്രിസഭാ തീരുമാനങ്ങൾ കൈയ്യടിച്ച് പാസാക്കിക്കൊടുത്ത നിലപാടും, നട്ടെല്ലുമില്ലാത്ത നിർഗുണന്മാരായിരുന്നുവെന്ന യുഡിഎഫ് വിലയിരുത്തലിന് ലഭിച്ച അംഗീകാരമാണ് സിപിഎമ്മിന്റെ അഭിപ്രായപ്രകടനം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

2019 ഓഗസ്റ്റ് 22ന് പ്രാബല്യത്തിൽ കൊണ്ടുവന്ന കെട്ടിട നിർമ്മാണ നിരോധനം പിൻവലിക്കുന്നതിന് ആറു വർഷങ്ങൾ കഴിഞ്ഞിട്ടും സാധിക്കാത്തത് മന്ത്രിമാരുടെ ആത്മാർത്ഥതയില്ലായ്മ കൊണ്ടാണ്. ഹൈറേഞ്ചിലെ വിഷയങ്ങളെല്ലാം അറിയാമായിരുന്നിട്ടും നിരവധി തവണ നിയമസഭയ്ക്ക് പുറത്ത് പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പുനൽകിയ മുഖ്യമന്ത്രിയാണ് പ്രശ്നങ്ങൾ വഷളാക്കിയതിൽ മുഖ്യപ്രതിയെന്ന് അദ്ദേഹം ആരോപിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 മുഖ്യമന്ത്രിയുടെയും എം എം മണിയുടെയും അനാസ്ഥയും പിടിപ്പുകേടും മറച്ചുവെച്ച് മറ്റുള്ളവരുടെ തലയിൽ പഴിചാരി തങ്ങളുടെ നേതാക്കളെ വെള്ളപൂശുന്നതിന് നടത്തുന്ന ശ്രമങ്ങൾ അപലപനീയമാണ്. കെട്ടിട നിർമ്മാണ നിരോധനം പിൻവലിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി പരിഹരിക്കുമെന്ന് 2019 ഡിസംബർ 17 മുതൽ മന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്ന് രേഖകൾ പരിശോധിച്ചാൽ മനസ്സിലാകും.

 യുഡിഎഫിനെതിരെ ആക്ഷേപങ്ങൾ ഉന്നയിക്കുന്നതും സർക്കാർ ഓഫീസുകളുടെ മുന്നിൽ ജില്ലയിലെ പ്രശ്നപരിഹാരത്തിന് സമരം ചെയ്യുന്നതും അവസാനിപ്പിച്ച് കഴിഞ്ഞ 9 വർഷമായി അധികാരത്തിലിരിക്കുന്ന സർക്കാരിന്റെ പിടിപ്പുകേടാണ് ജില്ലയിലെ ജനങ്ങളുടെ ദുരിതത്തിന് കാരണമെന്ന് നേതാക്കളുടെ മുഖത്തുനോക്കി പറയുന്നതിനുള്ള വിവേകം കാണിച്ച് ഗൗരവതരമായ ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ സിപിഎം ജില്ലാ നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow