റേഷൻ വിതരണം താറുമാറാക്കിയ LDF സർക്കാരിൻ്റെ കെടുകാര്യസ്ഥതക്കെതിരെ കോൺഗ്രസ് കട്ടപ്പന, ഇടുക്കി ബ്ലോക്ക് കമ്മറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും
റേഷൻ സംവിധാനം തകർക്കുന്ന LDF സർക്കാരിനെതിരെ KPCC യുടെ നിർദ്ദേശപ്രകാരം നടത്തുന്ന സമരങ്ങളുടെ ഭാഗമായി കോൺഗ്രസ് ഇടുക്കി കട്ടപ്പന ബ്ലോക്കുകളുടെ നേതൃത്വത്തിൽ 6-2-2025 വ്യാഴം രാവിലെ 10 മണിക്ക് പൈനാവിൽ സ്ഥിതി ചെയ്യുന്ന ഇടുക്കി താലുക്ക് സപ്ലൈ ഓഫിസിലേക്ക് മാർച്ച് നടത്തുകയാണ്.
മുൻ DCC പ്രസിഡന്റ് റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്യും. ജോയി വെട്ടിക്കുഴി, തോമസ് രാജൻ, എ പി ഉസ്മാൻ , എം.കെ പുരുഷോത്തമൻ , DCC ഭാരവാഹികൾ തുടങ്ങിയവർ അഭിസംമ്പോധന ചെയ്ത് സംസാരിക്കും. സമരത്തിൽ DCC അംഗങ്ങൾ, ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ, പോഷകസംഘടനാ ഭാരവാഹികൾ, വാർഡ് പ്രസിഡന്റുമാർ, മണ്ഡലം ഭാരവാഹികൾ, ത്രിതലപഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുക്കും.