നെടുങ്കണ്ടം കൂട്ടാറിൽ പോലീസിൻ്റെ അതിക്രമത്തിൽ പരിക്കേറ്റ ആൾക്ക് ഒരു മാസം കഴിഞ്ഞിട്ടും നീതി ലഭിച്ചിട്ടില്ല
ഡിസംബർ 31 ന് ന്യൂ ഇയർ ആഘോഷത്തിൽ പങ്കെടുത്ത ആളുകൾക്ക് നേരെയാണ് പോലീസിന്റെ ആക്രമണം ഉണ്ടായത്.ഓട്ടോറിക്ഷ തൊഴിലാളിയായ മുരളീധരനെ കമ്പംമെട്ട് സി ഐ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തായി.അടിയേറ്റ മുരളീധരൻ്റെ പല്ല് ഒടിഞ്ഞു.ആശുപത്രി ചിലവ് വഹിക്കാമെന്ന് പോലീസ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിരുന്നു.ഇതിനാൽ പരാതി നൽകാൻ താമസിച്ചതായും മുരളീധരൻ പറയുന്നു.എന്നാൽ ചികിത്സ ചിലവ് നൽകാത്തതിനെ തുടർന്ന് കട്ടപ്പന ഡിവൈഎസ്പിക്ക് പരാതി നൽകിയെങ്കിലും ഇതുവരെയും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.