ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ : ഇടുക്കി ജില്ലാ തല ഉദ്ഘാടനം കുമളിയിൽ നടന്നു

Feb 4, 2025 - 16:57
 0
ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ : ഇടുക്കി ജില്ലാ തല ഉദ്ഘാടനം കുമളിയിൽ നടന്നു
This is the title of the web page

ആരോഗ്യം ആനന്ദം അകറ്റാം അർബുദം ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം കുമളി പ്രിയദർശനി ഹാളിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് രാരിച്ചൻ നീറണാംകുന്നേൽ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡെയ്സി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ' സുരേഷ് വർഗീസ് .എസ് മുഖ്യപ്രഭാഷണം നടത്തി .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കുമളി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കബീർ ലോഗോ പ്രകാശനം ചെയ്തു .കുമളി മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശാന്തി ഷാജിമോൻ, വാർഡ് മെമ്പർമാരായ മതി ജയമോൾ, ജിജോ രാധാകൃഷ്ണൻ ,ജില്ലാ മാസ് മീഡിയ ഓഫീസർ തങ്കച്ചൻ ആൻറണി ടെക്നിക്കൽ അസിസ്റ്റൻറ് ടോമി ടി.വി ,ഹെൽത്ത് ഇൻസ്പെക്ടർ മാടസ്വാമി പി. ആരോഗ്യ വിഭാഗം ജീവനക്കാർ ,ജനപ്രതിനിധികൾ ,പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.ബോധവൽക്കരണ ക്ലാസുകൾ സ്ക്രീനിങ് ക്യാമ്പ് ലോഗോ റിലീസ് എന്നിവ ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചു .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഫ്ലാഷ് മോബ് ബോധവൽക്കരണ ക്ലാസുകൾ, സ്ക്രീനിങ് ക്യാമ്പുകൾ , സിഗ്നേച്ചർ ക്യാമ്പയിൻ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. സ്ത്രീകളിലെ ക്യാൻസർ സംബന്ധിച്ച് പ്രത്യേകിച്ച് സ്തനാർബുദം, ഗർഭാശയ അർബുദം എന്നിവ സംബന്ധിച്ച് അവബോധം വർദ്ധിപ്പിക്കുക,വിവിധതരം ക്യാൻസറുകൾ സംബന്ധിച്ച് സമൂഹത്തിലുള്ള മിഥ്യാ ധാരണകൾ, ഭീതി എന്നിവ അകറ്റുക ., ക്യാൻസർ ബാധിതരോട്സമൂഹത്തിനുള്ള സഹാനുഭൂതി വർധിപ്പിക്കുകയും, സന്നദ്ധപ്രവർത്തനം പ്രോത്സാഹിപ്പിക്കുക, അർബുദം പരമാവധി നേരത്തെ കണ്ടെത്തി ചികിത്സ നൽകുക അതുവഴി ക്യാൻസർ മൂലമുള്ള മരണ നിരക്ക് കുറയ്ക്കുക എന്നിവയാണ് പരിപാടി ലക്ഷ്യം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow