കർഷകരെ രാഷ്ട്ര സേവകരായി അംഗീകരിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി

Feb 4, 2025 - 19:04
 0
കർഷകരെ രാഷ്ട്ര സേവകരായി അംഗീകരിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി  കെ കൃഷ്ണൻകുട്ടി
This is the title of the web page

 രാജ്യത്തിന് മഹത്തായ കർമ്മമാണ് കർഷകർ ചെയ്യുന്നത് . മറ്റ് തൊഴിലുകൊണ്ട് എല്ലാം കൂലിയെ സംബന്ധിച്ചു നോക്കുമ്പോൾ ഇന്നും കർഷകർക്ക് തുച്ഛമായ വരുമാനം മാത്രമാണ് ഉള്ളത്. അതിന് മാറ്റം ഉണ്ടാകണം. കർഷകരെ രാഷ്ട്ര സേവകരായി അംഗീകരിക്കാനുള്ള നടപടികളും ഉണ്ടാകണമെന്ന് മലയാള മനോരമ കട്ടപ്പനയിൽ നടത്തിയ കാർഷിക മേളയിൽ ഇടുക്കിയിലെ ഭൂ പ്രെശ്നവുമായി ബന്ധപ്പെട്ട ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്തുകൊണ്ട്  വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഇലക്ഷൻ അടക്കുമ്പോൾ മുന്നണികൾ പലതും വാഗ്ദാനങ്ങൾ നിരവധി നൽകും. പക്ഷേ അധികാരത്തിൽ വന്നു കഴിയുമ്പോൾ പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള ഇച്ഛാശക്തി ബന്ധപ്പെട്ടവർ കാണിക്കുന്നില്ല എന്ന് സാധാരണക്കാർ പരാതിപ്പെട്ടാൽ അതിനു കഴമ്പുണ്ട്.ഭൂ പ്രെശ്നവുമായി ബന്ധപ്പെട്ട് ശാശ്വതവും സമഗ്രവുമായ പരിഹാരമാണ് വേണ്ടത്. മന്ത്രിസഭയും നിയമസഭയും തുടങ്ങിയവ കൂടുമ്പോൾ ഇടുക്കിയ മനസ്സിലാക്കി സംസാരിക്കാൻ അധികാരികൾക്കാവണമെന്നും ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ യോഗത്തിൽ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാരിച്ചൻ നീർണാകുന്നേൽ, എസ്എൻഡിപി മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, മുൻ എംപി ജോയ്സ് ജോർജ്, എക്സ് എംഎൽഎ ഇ എം ആഗസ്തി, ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി, കാർഡമം പ്ലാന്റ്ഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി പി ആർ സന്തോഷ് , മനോരമ ഓൺലൈൻ കണ്ടന്റ് എഡിറ്റർ ആർ കൃഷ്ണരാജ് ,ജോ മാത്യു, പ്രജിത് പി ജോസഫ് തുടങ്ങിയവർ സംസാരിച്ചു .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow