കാഞ്ചിയാർ ലബ്ബക്കട ജെ. പി. എം. കോളേജിൽ കായികമേള സംഘടിപ്പിച്ചു

ലബ്ബക്കട ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്ന കായികമേളയുടെ ഉദ്ഘാടനം അസിസ്റ്റൻ്റ് സൂപ്രണ്ട് ഓഫ് പോലീസ് രാജേഷ് കുമാർ ഐ. പി. എസ്. നിർവ്വഹിച്ചു. കായികമേളയുടെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ച അദ്ദേഹം വിദ്യാർത്ഥികളുടെ മാർച്ച്പാസ്റ്റിന് സല്യൂട്ട് നൽകി. കോളേജ് മാനേജർ ഫാ. ജോൺസൺ മുണ്ടിയത്ത് സി. എസ്. ടി. അധ്യക്ഷനായിരുന്ന ചടങ്ങിൽ ആലുവ പ്രോവിൻസ് ഓഡിറ്റർ ഫാ. മാത്യു മുണ്ടിയത്ത് സി. എസ്. ടി. മുഖ്യപ്രഭാഷണം നടത്തി.
കോളേജ് പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി. , വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് സി. എസ്. ടി, കോളേജ് ബർസാർ ഫാ. ചാൾസ് തോമസ് സി. എസ്. ടി. കോളേജ് യൂണിയൻ അഡ്വൈസർ എബിൻ മർക്കോസ് യൂണിയൻ ചെയർമാൻ സിദ്ധാർത്ഥ് സാജു എന്നിവർ സംസാരിച്ചു.
മാർച്ച് പാസ്റ്റ്, ലോങ്ങ് ജമ്പ്, ഹൈ ജമ്പ്, ഷോട്ട് പുട്ട്, ഡിസ്കസ് ത്രോ, ജാവലിൻ ത്രോ, റിലേ, 5000 മീറ്റർ, 1500 മീറ്റർ, 400 മീറ്റർ, 200 മീറ്റർ, 100 മീറ്റർ തുടങ്ങിയ വിവിധ മത്സര ഇനങ്ങളിലായി 700ൽ അധികം വിദ്യാർത്ഥികൾ പങ്കെടുത്ത കായികമേളയിൽ സോഷ്യൽവർക്ക് വിഭാഗം ഒന്നാം സ്ഥാനവും, രണ്ടും മൂന്നും സ്ഥാനങ്ങൾ ടൂറിസം വിഭാഗവും ഫിനാൻസ് & ടാക്സേഷൻ വിഭാഗവും കരസ്ഥമാക്കി.