സുന്നി യുവജന സംഘടനയുടെ നേതൃത്വത്തിൽ മദ്യം മയക്കുമരുന്ന് തുടങ്ങിയ സാമൂഹ്യ വിപത്തുകൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ട് ഓഫീസ് പടിക്കലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിക്കും

മനുഷ്യൻറെ എല്ലാവിധത്തിലുള്ള നാശത്തിന് കാരണമാകുന്ന മദ്യം പൂർണമായി ഒഴിവാക്കണം , ഇക്കാര്യത്തിൽ ഗവൺമെന്റിന്റെ പുതിയ മദ്യനയത്തോടും നിലപാടുകളോടും യോജിക്കാനാവില്ല എന്നും സംഘടന നേതാക്കൾ ചെറുതോണിയിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചു.ശനിയാഴ്ച രാവിലെ 9 മണിയോടെ ആരംഭിക്കുന്ന പ്രതിഷേധ ധർണയിൽ സുന്നി യുവജന സംഘടനയുടെ ജില്ല സംസ്ഥാന നേതാക്കൾ പങ്കെടുക്കുമെന്നും ജില്ലാ പ്രസിഡണ്ട് അനസ് ജൗഹരി , മറ്റ് ഭാരവാഹികളായ മുഹമ്മദ് അലവി അൽത്താഫ്,ജോയിൻ സെക്രട്ടറി അബ്ദുൽ റഹ്മാൻബുഖാരി എന്നിവർ അറിയിച്ചു.