സി പി ഐ എം ശാന്തൻപാറ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്‌മൃതി ദീപ സംഗമം നടത്തി

Jan 31, 2025 - 12:22
 0
സി  പി ഐ എം ശാന്തൻപാറ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്‌മൃതി ദീപ സംഗമം നടത്തി
This is the title of the web page

സി പി ഐ എം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഫെബ്രുവരി 3,4,5,6 തീയതികളിൽ തൊടുപുഴയിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിന് മുന്നോടിയായിട്ടാണ് സ്‌മൃതിദീപ സംഗമം സംഘടിപ്പിച്ചത്‌. മൺമറഞ്ഞുപോയ പാർട്ടി പ്രവർത്തകരെയും രക്തസാക്ഷികളെയും അനുസ്മരിക്കുന്നതിനുവേണ്ടിയാണ് സി പി ഐ എംന്റെ നേതൃത്വത്തിൽ സ്‌മൃതിദീപ സംഗമം ഒരുക്കിയത്.

 ശാന്തൻപാറ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ 12 ലോക്കൽ കമ്മറ്റികളിൽ നിന്നുമായി 151 വീടുകളിൽ നിന്നുമാണ് ദീപ ശിഖ പ്രയാണം ആരംഭിച്ചത്. വിവിധ മേഖലകളിൽ നിന്നും ആരംഭിച്ച സ്‌മൃതിദീപ പ്രയാണം പൂപ്പാറയിൽ സംഗമിച്ചു.പൂപ്പാറ ടൗണിൽ നടന്ന സ്‌മൃതിദീപ സംഗമം സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി എൻ മോഹനൻ ഉത്‌ഘാടനം ചെയ്‌തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഏരിയ സെക്രട്ടറി എൻ പി സുനിൽകുമാർ,ജില്ലാ കമ്മറ്റി അംഗം വി വി ഷാജി,എൻ ആർ ജയൻ,ലിജു വർഗ്ഗിസ്‌,എം ഐ സെബാസ്റ്റിൻ,സേനാപതി ശശി,തിലോത്തമ സോമൻ,ജിഷാ ദിലീപ്,പി എ ജോണി തുടങ്ങിയവർ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow