കട്ടപ്പന ആനവിലാസം റോഡിൽ വൻ മാലിന്യ നിക്ഷേപം

അടിമാലി - കുമിളി ദേശീയപാതയുടെ ഭാഗമായ കട്ടപ്പന ആനവിലാസം റോഡിലാണ് മാലിനിക്ഷേപം വ്യാപകമായിരിക്കുന്നത്. വള്ളക്കടവിന് ശേഷം പ്രധാന റോഡിൽ നിന്ന് കടമക്കുഴിക്ക് തിരിയുന്ന ഭാഗത്താണ് മാലിന്യം തള്ളുന്നത്. വാഹനത്തിലെത്തി ചാക്കുകെട്ടുകളിലായിട്ടാണ് മാലിന്യം നിക്ഷേപിച്ചിട്ടുള്ളത്. പാതിയോരത്ത് സമീപം മാലിന്യം അടിഞ്ഞുകൂടി കിടക്കുന്ന സ്ഥിതിയാണ് ഉള്ളത്.
നഗരസഭ അധികൃതർ സ്ഥലത്തെത്തി മാലിന്യം നീക്കം ചെയ്തു. അതോടൊപ്പം മാലിന്യം നിക്ഷേപിച്ചവർക്കെതിരെ ഏതാനും തെളിവുകൾ ലഭിച്ചിട്ടുണ്ട് എന്നും ശക്തമായി നടപടി സ്വീകരിക്കുമെന്നും ക്ലീൻ സിറ്റി മാനേജർ ജിൻസ് സിറിയക് പറഞ്ഞു . കുട്ടികളുടെ നാപ്കിൻസ് അടക്കമുള്ള മാലിന്യങ്ങളാണ് ഇവിടെ അടിഞ്ഞുകൂടി കിടന്നിരുന്നത്. നാളുകളായി മേഖലയിൽ മാലിന്യനിക്ഷേപം രൂക്ഷമാണ് .
അതുകൊണ്ടുതന്നെ ഇവിടെ സാംക്രമിക രോഗ ഭീഷണിയിലാണ് . മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് നഗരസഭ ആരോഗ്യ വിഭാഗം . ഒപ്പം പാതിയോരത്തെ മാലിനിക്ഷേപം തടയാൻ ക്യാമറ അടക്കം സ്ഥാപിക്കാനുള്ള തീരുമാനവും വൈകാതെ ഉണ്ടാകും.