ചൊക്രമുടിയിലെ വിവാദ ഭൂമിയിൽ അതിക്രമിച്ച് കയറി നീലക്കുറിഞ്ഞി നശിപ്പിച്ച സംഭവം ക്രിമിനൽ കേസ് എടുക്കാൻ നിർദ്ദേശം നൽകി ദേവികുളം സബ് കളക്ടർ

ഭൂമി കൈയേറ്റത്തെയും അനധികൃത നിർമാണത്തെയും തുടർന്ന് വിവാദമായ ബൈസൺവാലി വില്ലേജിലെ ചൊക്രമുടിയിൽ വീണ്ടും കഴിഞ്ഞ വ്യാഴാഴ്‌ച നടത്തിയ കൈയേറ്റ ശ്രമത്തിനെതിരെ ക്രിമിനൽ കേസെടുക്കാൻ നിർദ്ദേശം. വിവാദസ്ഥലത്ത് അതിക്രമിച്ചു കടന്ന് കാടുവെട്ടിയവരെയും നീലക്കുറിഞ്ഞി നശിപ്പിച്ചവർക്കും എതിരെ നിയമപ്രകാരമുള്ള കേസെടുക്കാനാണ് ദേവികുളം സബ് കലക്ടർ രാജാക്കാട് എസ്.എച്ച് ഒയ്ക്ക് രേഖാ മൂലം നിർദ്ദേശം നൽകിയിരിക്കുന്നത്.
എന്നാൽ ഇതു സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തിയ ബൈസൺവാലി വില്ലേജ് ഓഫീസർ വാസ്‌തവ വിരുദ്ധ റിപ്പോർട്ടാ ണ് നൽകിയതെന്ന് ചൊക്രമുടി സംരക്ഷണ സമിതി പ്രവർത്തകർ ആരോപിച്ചു. ചൊക്രമു ടിയിലെ കൈയേറ്റം അന്വേഷിക്കാൻ എത്തിയ ഐ.ജി. കെ. സേതുരാമൻ്റെ നേതൃത്വത്തി ലുള്ള അന്വേഷണസംഘം താഴിട്ടു പൂട്ടിയ ഗേറ്റിന്റെ താഴു തല്ലി പൊളിച്ചാണ് ഒരു സംഘം ആളുകൾ കഴിഞ്ഞ വ്യാഴാഴ്ച്ച രാവിലെ വിവാദ സ്ഥലത്ത് അതിക്രമിച്ചുകടക്കുകയും അര യേക്കറിലധികം സ്ഥലത്തെ കാട് വെട്ടുകയും ചെയ്തത്.
ഈ അരയേക്കർ സ്ഥലത്തു നിന്ന സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞി ചെടികളും യ ന്ത്രം ഉപയോഗിച്ച് നടത്തിയ കാടുവെട്ടലിൽ നശിപ്പിക്കപ്പെട്ടിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ സംഘടിക്കുകയും പോലീസിൽ വിവരം അറിയി ക്കുകയും ചെയ്തു. രാജാക്കാട് പോലീസ് സ്ഥലത്ത് എത്തിയിരുന്നു. വിവാദ ഭൂമിയിൽ അതിക്രമിച്ചുകടന്നവരെ പുറത്താക്കിയിരുന്നു.