അന്തരിച്ച കെ എം മാണിയുടെ ജന്മദിനം കേരള കോൺഗ്രസ് എം ൻ്റെ നേതൃത്വത്തിൽ കാരുണ്യ ദിനമായി ആചരിച്ചു

കേരളാ കോൺഗ്രസ് നേതാവ് കെ എം മാണിയുടെ 90-ാം ജന്മദിനാഘോഷം കേരള കോൺഗ്രസ് എമ്മിന്റെ നേതൃത്വത്തിൽ കാരുണ്യ ദിനം ആയിട്ടാണ് ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി കേരള കോൺഗ്രസ് ഇരട്ടകാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾ ഇരട്ടയാറ്റിലുള്ള അൽഫോൻസാ ഭവനിൽ വച്ചു നടത്തി.കട്ടപ്പന മർച്ചൻ്റ് അസോസിയേഷൻ പ്രസിഡണ്ട് സാജൻ ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു.
ആഘോഷ പരിപാടികളുടെ ഭാഗമായി കേക്ക് മുറിച്ച് അന്തേവാസികൾക്ക് വിതരണം ചെയ്തു.ഇതോടൊപ്പം ഉച്ചഭക്ഷണവും വിളമ്പി നേതാക്കളും പ്രവർത്തകരും ഇവരോടൊപ്പംഭക്ഷണം കഴിക്കുകയും ചെയ്തു.യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് ലാലിച്ചൻ വെള്ളക്കട അദ്ധ്യക്ഷത വഹിച്ചു.
കട്ടപ്പന മർച്ചെൻ്റെ് അസോസിയേഷൻ പ്രസിഡൻ്റ് സാജൻ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസുകുട്ടി കണ്ണമുണ്ടയിൽ, നിയോജലമണ്ഡലം പ്രസിഡൻ്റ് ജിൻസൺ വർക്കി, പുളിയൻ കുന്നേൽ ബിനോയി,പുറംചിറ ബെന്നി കുഴിയോടിയിൽ തോമസ് ചെറുവിൽ ജേർസിനോ കൊല്ലം പറമ്പിൽ അൽഫോൻസാ ഭവനിലെ സിസ്റ്റർ ജോളി തുടങ്ങിയവർ പങ്കെടുത്തു.