കാഞ്ചിയാർ അഞ്ചുരുളിയിലെ ശൗചാലയം നാലാഴ്ചക്കകം തുറക്കണം: മനുഷ്യാവകാശ കമ്മീഷൻ

കാഞ്ചിയാർ അഞ്ചുരുളി ശൗചാലയത്തിന്റെ അറ്റകുറ്റപണികൾ പൂർത്തിയാക്കിയിട്ടില്ലെങ്കിൽ നാലാഴ്ചക്കകം പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.ശൗചാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഇതുവരെ സ്വീകരിച്ച നടപടികളെ കുറിച്ച് വിശദമായ ഒരു റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ശൗചാലയം പൂട്ടിയതു കാരണം ഇവിടെയെത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള സഞ്ചാരികൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ കഴിയുന്നില്ലെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി.കാഞ്ചിയാർ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി.
വോൾട്ടേജ് ക്ഷാമവും വെള്ളത്തിന്റെ ലഭ്യതക്കുറവും കാരണമാണ് 2024 മേയിൽ ശൗചാലയം നടത്തിപ്പിൽ നിന്നും കരാറുകാരൻ പിൻമാറിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. അടുത്ത സീസണിന് മുമ്പായി ശൗചാലയം തുറന്നു പ്രവർത്തിപ്പിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് നടപടി.