ഹൈറേഞ്ചിലെ പ്രസിദ്ധമായ പോത്തിൻകണ്ടം ശ്രീ ശുഭാനന്ദ ആശ്രമത്തിന്റെ 34 മത് വാർഷികം നടന്നു. മഹോത്സവത്തിൻ്റെ ഭാഗമായി നടന്ന ക്ഷേത്ര ചടങ്ങുകളിൽ നിരവധി ഭക്തർ പങ്കെടുത്തു

Jan 30, 2025 - 09:21
 0
ഹൈറേഞ്ചിലെ പ്രസിദ്ധമായ പോത്തിൻകണ്ടം ശ്രീ ശുഭാനന്ദ ആശ്രമത്തിന്റെ  34 മത് വാർഷികം നടന്നു. മഹോത്സവത്തിൻ്റെ ഭാഗമായി നടന്ന ക്ഷേത്ര ചടങ്ങുകളിൽ നിരവധി ഭക്തർ പങ്കെടുത്തു
This is the title of the web page

ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവനാൽ സ്ഥാപിതമായ ആത്മബോധോധയ സംഘത്തിന്റെ കീഴിലാണ് പോത്തിൻകണ്ടം ശ്രീ ശുഭാനന്ദ ആശ്രമം പ്രവർത്തിക്കുന്നത്. ഹൈറേഞ്ചിന്റെ ആധ്യാത്മിക മേഖലകളിൽ ഒട്ടനവധി സംഭാവനകൾ നൽകിയ പോത്തിൻകണ്ടം ശ്രീ ശുഭാനന്ദ ആശ്രമത്തിന്റെ മുപ്പത്തി നാലാമത് വാർഷിക മഹോത്സവം ആണ് ഭക്തി നിർഭരമായി ആഘോഷിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഈ മാസം 26ന് ശ്രീ ശുഭാനന്ദ ആശ്രമ ട്രസ്റ്റി സ്വാമി നിത്യാനന്ദൻ കൊടിയേറ്റിയതോടെ ആയിരുന്നു മഹോത്സവത്തിന് തുടക്കമായത്. മഹോത്സവത്തിന്റെ ഭാഗമായി ചേറ്റുകുഴിയിൽ നിന്നും പോത്തിൻകണ്ടം ആശ്രമത്തിലേക്ക് ഘോഷയാത്ര നടത്തി. തുടർന്ന് ആശ്രമ അങ്കണത്തിൽ നടന്ന പൊതുസമ്മേളനം സെന്റ് സെബാസ്റ്റ്യൻ ചർച് കുഴിതോളു വികാരി, ഫാ: തോമസ് കപ്യാങ്കാൽ ഉദ്ഘാടനം ചെയ്യ്തു. യോഗത്തിൽ ശാഖ പ്രസിഡന്റ് ഷാജിമോൻ നാൽപത്തിഞ്ചിറ സ്വാഗതം അർപ്പിച്ചു.

ആത്മബോധോധയ സംഘം ജനറൽ സെക്രട്ടറി സ്വാമി ഗീതാനന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്. എൻ. ഡി. പി. യൂത്ത് മൂമെന്റ് സംസ്ഥാന വൈസ്പ്രസിഡന്റ് ശ്രീ. സജീഷ് മണലേൽ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് ഈ വർഷത്തെ ജില്ലാ - സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ പങ്കെടുത്ത കലാപ്രതിഭകളെ ആദരിച്ചു. ഒപ്പം 2024 - 2025ലെ ഏറ്റവും നല്ല യുവ വ്യവസായ സംരംഭകനായി ജെ. സി. ഐ. ഇന്ത്യയുടെയും മംഗളത്തിന്റെയും അവാർഡിന് അർഹനായ ആർ. എൻ. എസ്. സ്പൈസസ് മാനേജിംഗ് ഡയറക്ടർ റിൻസ് ജോസഫിനെയും ആദരിച്ചു.

 ആശ്രമം ചെറുകോൽ ട്രസ്റ്റി സ്വാമി നിത്യാനന്ദൻ , പോത്തൻകണ്ടം എസ്എൻഡിപി ശാഖ പ്രസിഡന്റ് പി. കെ. തുളസീധരൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി എസ്. ലാൽ, വാർഡ് മെമ്പർ സി. എം. ബാലകൃഷ്ണൻ, വിവിധ ശാഖ ആശ്രമങ്ങളിൽ നിന്നുള്ള സന്യാസിമാർ, ലതീശൻ മുണ്ടിയരുമ, സഭാ സെക്രട്ടറി അജയൻ പാലക്കുഴമണ്ണിൽ എന്നിവർ യോഗത്തിൽ സംസാരിച്ചു.തുടർന്ന് അന്നദാനവും നടന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow