16 കാരിയെ പ്രണയം നടിച്ച് തട്ടികൊണ്ടുപോയി പീഡിപ്പിച്ചു; വണ്ടിപ്പെരിയാറിൽ യുവാവ് അറസ്റ്റിൽ

വണ്ടിപ്പെരിയാർ പശുമല സ്വദേശി കാളിദാസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി സ്കൂളിൽ ഹാജരാവാത്തതിനെ തുടർന്ന് സ്കൂൾ അധികൃതർ മാതാപിതാക്കളെ വിവരമറിയിച്ചിരുന്നു. തുടർന്ന് മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ കണ്ടെത്തുവാൻ സാധിക്കാതെ വന്നതോടെ മാതാപിതാക്കൾ വണ്ടിപ്പെരിയാർ പോലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് പോലീസ് മാൻ മിസ്റ്റിംഗ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ തമിഴ് നാട്ടിൽ നിന്നും പ്രതിയോടൊപ്പം പെൺകുട്ടിയെ കണ്ടെത്തുകയും, പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. വണ്ടിപ്പെരിയാർ സബ് ഇൻസ്പെക്ടർ T S ജയകൃഷ്ണന്റെ നേതൃത്വത്തിൽ ഗ്രേഡ് SI അഷറഫ് ASI മാരായ നിയാസ് മീരാൻ, ബിൻസി, CPO വിമൽദേവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്