മാണിസാർ കാരുണ്യത്തിന്റെ മുഖമുദ്ര - സണ്ണി പൈമ്പള്ളി

Jan 29, 2025 - 15:47
 0
മാണിസാർ കാരുണ്യത്തിന്റെ മുഖമുദ്ര - സണ്ണി പൈമ്പള്ളി
This is the title of the web page

കേരള കോൺഗ്രസ് (എം ) ചെയർമാൻ ആയിരുന്ന കെഎം മാണിയുടെ ജന്മദിനത്തോടനുബന്ധിച്ച് കേരള യൂത്ത് ഫ്രണ്ട് (എം) ഇടുക്കി ജില്ലാ കമ്മിറ്റി ജില്ലാതല കാരുണ്യ ദിനാചരണം തോപ്രാംകുടി അസീസി സ്നേഹ സദൻൻ ആശ്രമത്തിൽ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡണ്ട് ശ്രീ സണ്ണി പൈമ്പള്ളിൽ ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കെഎം മാണി തുടങ്ങിവച്ച കാരുണ്യ പദ്ധതി ലക്ഷക്കണക്കിന് ആയ നിരാലംബർക്ക് വലിയ ആശ്വാസമായിരുന്നുവെന്നും , കേരള കോൺഗ്രസ് എം ഉം യൂത്ത് ഫ്രണ്ടും മാണി സാറിന്റെ ജന്മദിനത്തോടനുബന്ധിച്ച് നടത്തുന്ന കാരുണ്യ പ്രവർത്തികൾ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് ജോമോൻ പൊടിപാറ അധ്യക്ഷനായി. യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റി സമാഹരിച്ച ധനസഹായം സ്നേഹ സദൻ ഇൻ ചാർജ് സിസ്റ്റർ അമലയ്ക്ക് കൈമാറി. യോഗത്തിനുശേഷം അസീസി സ്നേഹസദനിലേ അന്തേവാസികൾക്കൊപ്പം നേതാക്കളും പ്രവർത്തകരും കേക്ക് മുറിച്ചാണ് പിരിഞ്ഞത്. . 

യൂത്ത് ഫ്രണ്ട് (എം) ജില്ലാ ജനറൽ സെക്രട്ടറി വിപിൻ സി അഗസ്റ്റിൻ, വൈസ് പ്രസിഡണ്ട് സാജൻ കൊച്ചുപറമ്പിൽ, ട്രഷറർ ഡിജോ വട്ടോത്ത്, നി: മണ്ഡലം പ്രസിഡൻ്റുമാരായ പ്രിന്റോ ചെറിയാൻ കട്ടക്കയം, ബ്രീസ് ജോയ് മുള്ളൂർ, മണ്ഡലം പ്രസിഡന്റുമാരായ, ജോബിൻ പോൾ, ബിനു അമ്പാട്ട്, ജർസിനോ ജോയി പാർട്ടി നേതാക്കളായ സിബിച്ചൻ തോമസ്,, ബേബി കാഞ്ഞിരത്താംകുന്നേൽ, ജോർജ് അമ്പഴം,ജോണി ചെമ്പുകട ,അനീഷ് കടുകമ്മായ്ക്കൽ, അജേഷ് ടി ജോസഫ്, ലിനു ആൻറണി, ക്രിസ്റ്റോ, റോബിൻസ് എന്നിവർ പ്രസംഗിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow