ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചിന്നക്കനാൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ഉപരോധവും സംഘടിപ്പിച്ചു

ചിന്നക്കനാൽ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും അഴിമതി അവസാനിപ്പിക്കുക,ലൈഫ് മിഷൻ പദ്ധതിയിൽ അർഹതപ്പെട്ട എല്ലാവർക്കും വീടുകൾ നൽകുക,ചിന്നക്കനാൽ പഞ്ചായത്തിലെ പൊതുജനങ്ങളെ ലൈഫ് മിഷൻ പദ്ധതിയിൽ നിന്നും ഒഴിവാക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് എൽഡിഎഫ് പഞ്ചായത്ത് അംഗങ്ങൾ ലൈഫ് മിഷന് നൽകിയ പരാതി പിൻവലിക്കുക,
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പൊതുജനങ്ങൾക്ക് ചിന്നകാണൽ ഗ്രാമപഞ്ചായത്തിൽ വീടും സ്ഥലവും നൽകണമെന്ന പദ്ധതി റദ്ദാക്കുക,കൊളുക്കുമല ടൂറിസം ഫണ്ടിൽ നിന്നും അനധികൃതമായി ഒരു കോടി രൂപ ചിലവഴിച്ച പഞ്ചായത്ത് അംഗങ്ങൾക്കെതിരെയും, ഉദ്യോഗസ്ഥരെയും നടപടി സ്വീകരിക്കുക,പവർഹൗസ് - സൂര്യനെല്ലി റോഡ് നിർമാണം ഉടനെ പൂർത്തികരിക്കുക,ചിന്നകാണൽ ഗ്രാമപഞ്ചായത്തിനെ വനഭൂമിയായി പ്രഖ്യാപിക്കണം എന്ന കരട് വിജ്ഞാപനം പിൻവലിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചിന്നക്കനാൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും ഉപരോധവും സംഘടിപ്പിച്ചത്.
ചിന്നക്കനാൽ വിലക്ക് ഭഗത്ത് നിന്നും പ്രതിഷേധ പ്രകടനവുമായിട്ടാണ് പ്രവർത്തകർ എത്തിയത്.പഞ്ചായത്ത് ഓഫിസിനു മുൻപിൽ നടന്ന ഉപരോധ സമരം മുൻ എം എൽ എയും ഐ എൻ റ്റി യു സി ദേശിയ സെക്രട്ടറിയുമായ എ കെ മണി ഉത്‌ഘാടനം ചെയ്‌തു.ഡി സി സി സെക്രട്ടറി ജി. മുനിയണ്ടി,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എസ് വിജയകുമാർ,ഐ എൻ റ്റി യു സി മണ്ഡലം പ്രസിഡന്റ് സി മുരുകപാണ്ടി,ബിനോയി ചെറുപുഷ്പ്പം,നെൽസൺ മൂന്നാർ ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പാണ്ടിരാജ്,തുടങ്ങിയവർ പങ്കെടുത്തു.മണ്ഡലം പ്രസിഡന്റ് പി വേൽമണി നേതൃത്വം നൽകി.