തണൽ റവന്യു ടവർ കൂട്ടായ്മയുടെ ജില്ലാ സെക്ടറൽ കമ്മറ്റിയുടെ പ്രവർത്തനോത്ഘാടനം സംഘടിപ്പിച്ചു

Jan 28, 2025 - 15:07
 0
തണൽ റവന്യു  ടവർ കൂട്ടായ്മയുടെ ജില്ലാ സെക്ടറൽ കമ്മറ്റിയുടെ പ്രവർത്തനോത്ഘാടനം സംഘടിപ്പിച്ചു
This is the title of the web page

 സമൂഹത്തിലെ ആശ്രയം വേണ്ടവർക്ക് ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ ആറര വർഷം മുമ്പ് പ്രവർത്തനം ആരംഭിച്ച സംഘടനയാണ് തണൽ റവന്യൂ ടവർ കൂട്ടായ്മ. 14 ജില്ലകളിലും സംഘടനയുടെ പ്രവർത്തനം വ്യാപിച്ചു കിടക്കുകയാണ്. സംഘടനയുടെ ജില്ല സെക്ടർ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനമാണ് സെന്റ് ജോൺസ് ഓഫ് ഗോഡ് പ്രതീക്ഷ ഭവനിൽ സംഘടിപ്പിച്ചത് . വാഴൂർ സോമൻ എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇന്നത്തെ സാമൂഹ്യ സ്ഥിതിയിൽ കൂട്ടു കുടുംബങ്ങളിൽ നിന്ന് ഓരോ വിടും അണു കുടുംബങ്ങളിലേക്ക് ചുരുങ്ങി. എന്നാൽ വാർദ്ധക്യത്തിൽ എത്തുന്ന മാതാപിതാക്കളെ സംരക്ഷിക്കാൻ പലപ്പോഴും പുതു തലമുറയ്ക്ക് ആകുന്നില്ല. ലോകം വിരൽത്തുമ്പിലേക്ക് ചുരുങ്ങുമ്പോൾ വാർദ്ധക്യത്തിൽ വിഷമത അനുഭവിക്കുന്നവർക്കായി ഇത്തരത്തിലെ സ്ഥാപനങ്ങൾ ഉയർന്ന് വരേണ്ടുന്നതിന്റെ ആവശ്യകത വർദ്ധിക്കുന്നു.

സാമൂഹ്യ സുരക്ഷാ ബോർഡിന്റെ കീഴിൽ നിരവധിയായ സ്ഥാപനങ്ങളാണ് സമൂഹത്തിൽ ആശ്രയം വേണ്ടവർക്കായി പ്രവർത്തിക്കുന്നത് . ഇതിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കാൻ കേരള സർക്കാർ തീരുമാനം എടുത്തു എന്നും എംഎൽഎ പറഞ്ഞു. പ്രവർത്തന ഉദ്ഘാടനത്തിൽ അന്തേവാസികൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്യുകയും ഭക്ഷണം വിളമ്പുകയും ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഉദ്ഘാടന യോഗത്തിൽ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ബീന ടോമി നിർവഹിച്ചു. സംഘടനാ ജില്ലാ പ്രസിഡന്റ് ആർ നഹാസ് അധ്യക്ഷത വഹിച്ചു. ജോയ് വെട്ടുകുഴി , ഷാജി കൂത്തൊടി, സോണിയ ജയ്ബി, ഷിജി തങ്കച്ചൻ,സുൽഫി ഷഹീദ്, മായ വി എസ് നായർ, രാജാറാം , സമീഷ് മോഹൻ,ഷൈലജ കെ ബേബി, ഉഷ കുമാരി എന്നിവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow