വണ്ടിപ്പെരിയാറിൽ പുലിയുടെ ആക്രമണം; ആട് ചത്തു

വണ്ടിപ്പെരിയാറിൽ പുലി ആടിനെ കടിച്ച് കൊന്നു. ഹാരിസൺ മലയാളം ലിമിറ്റഡിന്റെ വാളാർഡി രണ്ടാം ഡിവിഷൻ ലയത്തിൽ താമസക്കാരനായ സുബ്രമണ്യത്തിൻ്റെ ആടിനെയാണ് പുലി ആക്രമിച്ച് കൊന്നത്.ശനിയാഴ്ച്ച മുതൽ ആടിനെ കാണാതായിരുന്നു.
തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല തിങ്കളാഴ്ച്ച രാവിലെ വീടിനടുത്തുള്ള തേയിലത്തോട്ടതിൽ ആടിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു.തുടർന്ന് നാട്ടുകാർ വനപാലകരെ വിവരമറിയിച്ചു. ചെല്ലാർ കോവിൽ സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ മേഖലയിൽ രണ്ട് നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചു.