ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഉപ്പുതറയിൽ ഏകദിന വോളിബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു

ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഉപ്പുതറയിൽ ഏകദിന വോളിബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു.സിപിഐഎം ജില്ലാ കമ്മിറ്റിയംഗം എം ജെ വാവച്ചൻ ഉദ്ഘാടനം ചെയ്തു.ഫെബ്രുവരി 3, 4 ,5 ,6 , നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം ഡിവൈഎഫ്ഐ ജില്ലയിലാകമാനം നടത്തുന്ന കലാ-കായിക മത്സരങ്ങളുടെ ഭാഗമായാണ് ഉപ്പുതറയിൽ ഏകദിന വോളിബോൾ ടൂർണമെൻറ് സംഘടിപ്പിച്ചത്.
ഉപ്പുതറ മിനി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പത്തോളം ടീമുകൾ പങ്കെടുത്തു.ഒന്നാം സമ്മാനമായി 10001 രൂപയും ട്രോഫിയും രണ്ടാം സമ്മാനമായി 5001 രൂപയും ട്രോഫിയും വിജയികൾക്ക് നൽകി. ഉദ്ഘാടന സമാപനയോഗങ്ങളിൽ സിപിഐഎം ഏലപ്പാറ ഏരിയ സെക്രട്ടറി സജിമോൻ ടൈറ്റസ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി പി ജോൺ, ഉപ്പുതറ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. കലേഷ് കുമാർ ,ഷീല രാജൻ,ബി അനൂപ്, അഫ്സൽ, പ്രശാന്ത്,വിജേഷ് രാജൻ, ഡിജോ കെ.കെ, അഖിലേഷ് എസ് നായർ , സുനിൽ കുമാർ , സനീഷ് എന്നിവർ പങ്കെടുത്തു.