ഉപ്പുതറ പുളിങ്കട്ട അംഗൻവാടി കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചു. ഗ്രാമപപഞ്ചായത്ത് പ്രസി. ജെയിംസ് കെ ജെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു

കഴിഞ്ഞ 18 വർഷകാലമായി ഉപ്പുതറ പുളിങ്കട്ടയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന 40-ാം നമ്പർ അംഗൻവാടിയ്ക്ക് പുതിയ കെട്ടിടം എന്ന സ്വപ്നം പൂവണിയുന്നു. വർങ്ങളായുള്ള പ്രദേശവാസികളുടെ ആവശ്യമായിരുന്നു സ്വന്തമായ് അംഗൻവാടി കെട്ടിടം എന്നത്.
പുളിങ്കട്ട സ്വദേശി കെ.കെ ചന്ദ്രൻ കൊല്ലംകുഴിയിൽ പഞ്ചായത്തിന് കൈമാറിയ സ്ഥലത്ത് പഞ്ചായത്ത് ഫണ്ടിൽ നിന്ന് പതിനഞ്ച് ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ജേക്കബ് നിർവ്വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം എം.ടി മനോജ് മുഖ്യപ്രഭാഷണം നടത്തി.ഫ:മാത്യു ചേരോലിൽ,സന്തോഷ് കൃഷ്ണൻ ,ലാലിച്ചൻ കൊടിത്തോപ്പിൽ , ബിന്ദു എം.കെ, ഏലിയാമ്മ കെ.എ, സിന്ധു പ്രസാദ് എന്നിവർ സംസാരിച്ചു.