കാഞ്ചിയാർ കൽത്തൊട്ടിയിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു

കാർഷിക മേഖലയിലെ നൂതന സാങ്കേതികവിദ്യ നാനോ കൃഷി രീതിയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കാർഷിക സെമിനാറിന് നടത്തിയത്. നൂതനമായ രീതികൾ കാർഷികരംഗത്ത് അവലമ്പിക്കുക വഴി കർഷകർക്ക് ഉണ്ടാകുന്ന ഗുണങ്ങൾ തുടങ്ങിയവയിൽ സെമിനാറിൽ ക്ലാസുകൾ നടന്നു.കൽത്തൊട്ടി ഹോളി ഫാമിലി പള്ളി വികാരി ഫാദർ ജിനോ വാഴയിൽ സെമിനാർ ഉദ്ഘാടനം ചെയ്തു.
ഷിബിൻ സെബാസ്റ്റ്യൻ,ശ്യാംകുമാർ എന്നിവർ ക്ലാസുകൾ നയിച്ചു.ലൈബ്രറി പ്രസിഡന്റ് ദേവസ്യ എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജലക്ഷ്മി അനീഷ് കെ എസ് എസ് രക്ഷാധികാരി റെജി ജോർജ്, ജോർജ് ജോസഫ് പടവൻ ,ജിമ്മിച്ചൻ ഇളംതുരുത്തിയിൽ,മിൽമ പ്രസിഡന്റ് കെ എം, തോമസ്, ജോർജ് ജോസഫ് പടവൻ ,ജിമ്മിച്ചൻ ഇളംതുരുത്തിയിൽ, തുടങ്ങിയവർ സംസാരിച്ചു.