ഇടുക്കി ജില്ലാ വികസനസമിതി യോഗം നടന്നു; തൊഴിലിടങ്ങളിൽ മാർച്ച് 8 ന് മുൻപ് ഇന്റേണൽ കമ്മിറ്റി രൂപീകരിക്കണം : ജില്ലാ കളക്ടർ

Jan 25, 2025 - 18:05
 0
ഇടുക്കി ജില്ലാ വികസനസമിതി യോഗം നടന്നു; തൊഴിലിടങ്ങളിൽ മാർച്ച് 8 ന് മുൻപ് ഇന്റേണൽ കമ്മിറ്റി രൂപീകരിക്കണം : ജില്ലാ കളക്ടർ
This is the title of the web page

തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള പോഷ് ആക്ട് ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായി, ജില്ലയിൽ പത്തിലധികം ജീവനക്കാരുള്ള സർക്കാർ, സർക്കാരിതര തൊഴിലിടങ്ങളിൽ മാർച്ച് 8 ന് മുൻപ് ഇന്റേണൽ കമ്മിറ്റി രൂപീകരിക്കണമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസനസമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടർ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 വനിത ശിശുവികസന വകുപ്പിന്റെ പോഷ് കംപ്ലയൻസ് പോർട്ടൽ posh.wcd.kerala.gov.in ലാണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്. പത്തിൽ താഴെ ജീവനക്കാരുള്ള പൊതു,സ്വകാര്യ സ്ഥാപനങ്ങളിലെ സ്ത്രീ ജീവനക്കാർ, അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ എന്നിവർക്ക് കളക്ടറേറ്റിൽ രൂപീകരിച്ചിട്ടുള്ള ജില്ലാതലസമിതിക്ക് പരാതി നൽകാം. സ്ത്രീകൾക്ക് ലഭ്യമാകേണ്ട നിയമ സംരക്ഷണവും നീതിയും ഉറപ്പാക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു. ഇതോടൊപ്പം ജില്ലയെ കൂടുതൽ ശിശുസൗഹൃദമാക്കുന്നതിനും പ്രാധാന്യം നൽകേണ്ടതുണ്ട്.

മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ കുട്ടികൾ തനിച്ചാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി അഴുത ബ്ലോക്ക് പഞ്ചായത്ത് തുടക്കമിട്ട " കൂട് " പദ്ധതി വ്യാപിപ്പിക്കും.കുമളി ,ഏലപ്പാറ , പീരുമേട് എന്നീ പഞ്ചായത്തുകളിൽ ഓരോന്നും വണ്ടിപ്പെരിയാറിൽ രണ്ടും " കൂട് " കളാണ് നിലവിൽ കുട്ടികൾക്കായുള്ളത്. ചിന്നക്കനാലിൽ റവന്യു വകുപ്പ് പിടിച്ചെടുത്ത റിസോർട്ടിൽ വ്യവസായവകുപ്പിന്റെ സ്‌കിൽ ട്രെയിനിങ് സെന്റർ തുടങ്ങുന്നതിന് പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ വികസനസമിതിയോഗത്തെ അറിയിച്ചു.

 ഇടമലക്കുടി , വട്ടവട , കാന്തല്ലൂർ തുടങ്ങിയ മേഖലകളിൽനിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളുടെ പ്രോത്സാഹനത്തിന് പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു. ജില്ലയിൽ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് പൊതുസ്ഥലങ്ങളിലെ കുളങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് യോഗം അഭിപ്രായപ്പെട്ടു. മത്സ്യവകുപ്പ് ഇതിന് വേണ്ട സൗകര്യങ്ങൾ തദ്ദേശസ്ഥാപങ്ങൾക്ക് നൽകണം.

അതിഥി തൊഴിലാളികൾ ജില്ലയിലെത്തി മൂന്ന് ദിവസങ്ങൾക്കുള്ളിൽ തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ തൊഴിൽ വകുപ്പിന് യോഗം നിർദേശം നൽകി. നിലവിൽ അയ്യായിരത്തോളം അതിഥി തൊഴിലാളികളാണ് ജില്ലയിലുള്ളത് . തേയിലത്തോട്ടങ്ങളിലും മറ്റും ഇവർക്കായി ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം.

വരും മാസങ്ങളിൽ ജില്ലാ നേരിട്ടേക്കാവുന്ന വരൾച്ച സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. യൂക്കാലിപ്റ്റസ്,ഗ്രാന്‍റീസ് തുടങ്ങിയ മരങ്ങൾ ഒഴിവാക്കണം. ജില്ലാ കളക്ടറുടെ ഇന്റേൺഷിപ്പ് പദ്ധതിയിലെ വിദ്യാർഥികൾ ജില്ലയിലെ വരൾച്ചാ സാധ്യത സംബന്ധിച്ച് തയ്യാറാക്കിയ റിപ്പോർട്ടും യോഗം പരിശോധിച്ചു.അയ്യപ്പൻകോവിൽ , തൂക്കുപാലം , ശാസ്താംകണ്ടം ഭാഗങ്ങളിൽ പ്ലാസ്റ്റിക് , ഖര, ജൈവമാലിന്യങ്ങൾ ഇടുക്കി ജലാശയ പരിധിയിൽ തള്ളുന്നത് തടയാൻ പോലീസ് അടക്കമുള്ള ഉദ്യോഗസ്ഥർക്ക് നിർദേശം ലഭിച്ചു. 

ജില്ലയിലെ ഡയാലിസിസ് രോഗികൾക്ക് പഞ്ചായത്തുകൾ നൽകുന്ന സഹായം തുടരുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ ആവശ്യപ്പെട്ടു.അടിമാലിയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ആശുപത്രി നിർമ്മാണത്തിന് റവന്യു വകുപ്പ് എത്രയും വേഗം ഭൂമി അനുവദിക്കണം. വിദ്യാർഥികളിലടക്കം വ്യാപകമാകുന്ന ലഹരി ഉപയോഗം തടയാൻ എക്സ്സൈസ് വകുപ്പ് ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.സബ് കളക്ടർ അനൂപ് ഗാർഗ് ,അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ് , ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow