കട്ടപ്പന വാഴവര സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ദൈവമാതാവിന്റെ ഓര്‍മപ്പെരുന്നാളും സുവര്‍ണ ജൂബിലി സമാപനവും 26 മുതല്‍ 29 വരെ നടക്കും

26ന് രാവിലെ 7.30ന് കുര്‍ബാന തുടർന്ന് , 10 മണിക്ക് കൊടിയേറ്റ് നടക്കും വൈകിട്ട് 6.30ന് സന്ധ്യാപ്രാര്‍ഥന നടക്കും 27ന് രാവിലെ 8.30ന് കുര്‍ബായിൽ ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ പഞ്ഞിക്കാട്ടില്‍ കാർമ്മികനായിരിക്കും വൈകിട്ട് 5.30ന് സന്ധ്യാനമസ്‌കാരം നടക്കും 6.30ന് റാസ, ധൂപപ്രാര്‍ഥന എന്നിവക്ക് ശേഷം,- ഫാ. മാത്യൂസ് കാട്ടിപ്പറമ്പില്‍, ഫാ. ജോസ് ചെമ്മരപ്പള്ളില്‍ എന്നിവർ സന്ദേശം നൽകും.
8.45ന് സ്‌നേഹവിരുന്ന് നടക്കും 28ന് രാവിലെ 8.30ന് കുര്‍ബാനയിൽ ഫാ. ബിനു ജോര്‍ജ് തോമസ് കുമ്പിളുങ്കല്‍ കാർമികത്വം വഹിക്കും ഉച്ചകഴിഞ്ഞ് 3ന് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം, 4ന് സാംസ്‌കാരിക സമ്മേളനം, മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. സക്കറിയാസ് മോര്‍ പീലക്‌സിനോസ്, ജോസഫ് മോര്‍ ഗ്രിഗോറിയോസ്, മാത്യൂസ് മോര്‍ അന്തിമോസ്, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, ഡീന്‍ കുര്യാക്കോസ് എംപി, കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി, ഭദ്രാസന സെക്രട്ടറി ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ തുടങ്ങിയവര്‍ സംസാരിക്കും.
തുടര്‍ന്ന് സ്‌നേഹവിരുന്ന്. 29ന് രാവിലെ 8.30ന് മൂന്നിന്മേല്‍ കുര്‍ബാന- മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ്കാർമികനായിരിക്കും 10.20ന് ജൂബിലി സ്മാരക മന്ദിര ശിലാസ്ഥാപനം, 11.30ന് നേര്‍ച്ചസദ്യ.എന്നിവയും നടക്കും സുവര്‍ണ ജൂബിലിയുടെ ഭാഗമായി വിവിധ സേവന പ്രവര്‍ത്തനങ്ങള്‍, വയോജനങ്ങളെ ആദരിക്കല്‍, അഗതിമന്ദിര സന്ദര്‍ശനം, മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികളെ ആദരിക്കല്‍ എന്നിവ നടത്തിയിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ വികാരി ഫാ. മനോജ്, സജി ജോര്‍ജ്, ബെന്നി കുര്യന്‍, കെ ജെ പൗലോസ് എന്നിവര്‍ പങ്കെടുത്തു.