ജില്ലാ ട്രഷറി പൈനാവിലേക്ക് മാറ്റണം ; ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ
സർക്കാർ അനുമതി ലഭിച്ചിട്ടും ജില്ലാ ട്രഷറി ജില്ലാ ആസ്ഥാനത്തേയ്ക്ക് മാറ്റാത്ത നടപടിയിൽ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജില്ലയുടെ എല്ലാമേഖലകളിൽ നിന്നും പൈനാവിൽ ആളുകൾക്ക് വേഗത്തിൽ എത്തിച്ചേരാൻ കഴിയും. കൂടാതെ, കലക്ട്രേറ്റ് ഉൾപ്പെടെ ഇവിടെ പ്രവർത്തിക്കുന്നു. മറ്റ് സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന മറ്റ് വകുപ്പുകളുടെ ജില്ലാ ഓഫീസുകളും പൈനാവിലേക്ക് മാറ്റാൻ നടപടി വേണം.
വർഷങ്ങളായി ജനങ്ങളുടെ ആവശ്യം പരിഗണിച്ചില്ലെങ്കിൽ സമരം നടത്തുമെന്നും പ്രസിഡന്റ് എം കെ ഷാജഹാൻ, സെക്രട്ടറി ജോസ് മാത്യു, വൈസ് പ്രസിഡന്റ് ജെയിൻ അഗസ്റ്റിൻ, മനോജ് സ്‌കറിയ, ഫ്രാൻസിസ് പുളിക്കൻ, കെ എൻ സന്തോഷ്, കെ എ ചെറിയാൻ, സാജു കെ സി എന്നിവർ പറഞ്ഞു.




