അയ്യപ്പൻകോവിൽ പുരാതന ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ അയ്യപ്പൻ്റെയും, ദേവിയുടെയും വിഗ്രഹ പ്രതിഷ്‌ഠ ഫെബ്രുവരി 10 ന്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഈശ്വരൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും

മഹാവിഷ്‌ണുവിൻ്റെ അവതാരമായ ശ്രീ പരശുരാമനാൽ പ്രതിഷ്‌ഠിതമായ പതിനെട്ടു ശാസ്‌താക്ഷേത്രങ്ങളിൽ ആര്യൻകാവ്, അച്ചൻകോവിൽ, കുളത്തുപ്പുഴ, ശബരിമല, അയ്യപ്പൻകോവിൽ എന്നിവയാണ് പഞ്ചമഹാക്ഷേത്രങ്ങൾ എന്നാണ് സങ്കല്‌പം. പുണ്യനദിയായ പെരിയാർ വലംചുറ്റിയൊഴുകുന്ന അയ്യപ്പൻകോവിൽ ശ്രീ ധർമ്മ ശാസ്‌താക്ഷേത്രം പല കാരണങ്ങളാൽ തകർക്കപ്പെട്ടപ്പോഴും ഭക്താനുഗ്രഹദായകനായ ഭഗവാന്റെ ചൈതന്യം പൂർവ്വാധികം ശക്തിയോടുകൂടി പ്രഭചൊരിഞ്ഞു നിൽക്കുകയാണ് .
അയ്യപ്പ ഭഗവാൻ്റെ അനുഗ്രഹ കൃപാ-കടാക്ഷങ്ങൾക്കായി ദിനംപ്രതി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്. ക്ഷേത്രത്തിൽ നടന്ന ദേവപ്രശ്‌നവിധി പ്രകാരം ശ്രീകോവിൽ നവീകരണത്തിന് ശേഷമുള്ള പ്രതിഷ്‌ഠാ പൂജകളും വില്ലാളി വീരനായ അയ്യപ്പ ഭഗവാന്റെയും ദേവിയുടെയും വിഗ്രഹ പ്രതിഷ്‌ഠയും 2025 ഫെബ്രുവരി 1 മുതൽ 10 വരെ ക്ഷേത്രസന്നിധിയിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഈശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഭക്ത്യാദരപൂർവ്വം നടത്തപ്പെടും. കയാണ്. 2025 ഫെബ്രുവരി 1 ശനി രാവിലെ 6.00ന് : ഗണപതിഹോമം നടക്കും.
ആലപ്പുഴ മാന്നാറിൽ നിന്നും രാവിലെ 10.45ന് പഞ്ചലോകവിഗ്രഹഘോഷയാത്ര ആരംഭിക്കും. ഉച്ചകഴിഞ്ഞ് 2 മണിക്ക് ഏലപ്പാറ ശ്രീക്യ ഷ്ണസ്വാമി ക്ഷേത്രത്തിലും 3 മണിക്ക് ചപ്പാത്ത് ശ്രീധർമ്മ ശാസ്‌താക്ഷേത്രത്തിലും സ്വീകരണത്തിന് ശേഷം 4 മണിക്ക് മേരികുളത്തു നിന്നും താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേയ്ക്ക് വിഗ്രഹ ഘോഷയാത്ര നടക്കും. ഫെബ്രുവരി 2 മുതൽ പ്രതിഷ്ഠാ ചടങ്ങുകളും വിശേഷാൽ പൂജകളും ആരംഭിക്കും. 10-ാം തീയതി ധർമ്മശാസ്താവിൻ്റെ പഞ്ചലോഹ വിഗ്രഹം, ഗണപതി , വനദുർഗ്ഗ, ഭദ്രകാളി, യോഗീശ്വര വിഗ്രഹ പ്രതിഷ്ഠ എന്നിവയും നടക്കും.