അകാലത്തിൽ വേർപിരിഞ്ഞ വണ്ടിപ്പെരിയാർ കുമാർ സ്റ്റുഡിയോയുടെ അമരക്കാരൻ ആർ ശ്രീകുമാറിന്റെ അനുസ്മരണ യോഗവും സാന്ത്വനം സഹായ പദ്ധതി ധനസഹായ തുക വിതരണവും നടത്തി

അകാലത്തിൽ വേർപിരിഞ്ഞ കുമാർ സ്റ്റുഡിയോയുടെ അമരക്കാരൻ ആർ ശ്രീകുമാറിന്റെ അനുസ്മരണ യോഗവും അദ്ദേഹത്തിന്റെ കുടുംബത്തിന് സാന്ത്വനം സഹായ പദ്ധതി ധനസഹായ തുക വിതരണവും സംഘടിപ്പിച്ചു. വണ്ടിപ്പെരിയാർ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എം ഉഷ ഉത്ഘാടനം ചെയ്തു. ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ സാന്ത്വനം സഹായ പദ്ധതി ഏറെ ശ്രദ്ധേയമെന്നും കെ എം ഉഷ പറഞ്ഞു.
ജീവിതത്തിലെ അപൂർവ്വ നിമിഷങ്ങളും ചരിത്ര സംഭവങ്ങളും ക്യാമറ കണ്ണുകളിൽ പകർത്തി ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച പീരുമേടിന്റെ സ്വന്തം കുമാർ അണ്ണൻ എന്നറിയപ്പെട്ടിരുന്ന കുമാർ സ്റ്റുഡിയോ സംരംഭകൻ ആര ശ്രീകുമാർ അപ്രതീക്ഷിതമായാണ് തന്റെ പ്രിയപ്പെട്ടവരിൽ നിന്നും ഫ്ലാഷുകൾ ഇല്ലാത്ത ലോകത്തേക്ക് യാത്രയായത്. വേർപാടിന്റെ വേദനയിൽ അദ്ദേഹത്തിനായി ഒരുക്കിയ അനുസ്മരണ യോഗവും കുടുംബത്തിനായിട്ടുള്ള സാന്ത്വനം സഹായ നിധിയുടെകൈമാറൽ ചടങ്ങുമാണ് നടന്നത്.
വണ്ടിപ്പെരിയാർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സെബാൻ ആതിര അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി സുനിൽ കളർ ഗേറ്റ് സ്വാഗതമാശംസിച്ചു. പീരുമേട് മേഖലാ സെക്രട്ടറി സോണിയ മാത്യു അനുസ്മരണ പ്രഭാഷണം നടത്തി.തുടർന്ന് ശ്രീകുമാറിന്റെ ഛായാചിത്രത്തിനു മുൻപിൽ സഹപ്രവർത്തകർ പുഷ്പ്പാർച്ചന നടത്തി.
സാന്ത്വനം ധനസഹായ പദ്ധതി തുകയായ 9 ലക്ഷത്തി ഒരു നൂറ് രൂപ ശ്രീകുമാറിന്റെ കുടുംബത്തിന് കൈമാറി.ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി K M മാണി ആ മുഖ പ്രസംഗം നടത്തി.AKPA പീരുമേട് മേഖലാ പ്രസിഡന്റ് ജോഷി ഗ്യാലക്സി .ജില്ലാവൈസ് പ്രസിഡന്റുമാരായ N J വർഗ്ഗീസ് . ബാബു സുരഭി . ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ജ്യോതിഷ് കുമാർ . ഗ്രീഷ്മ ഹണി . മേഖലാ ട്രഷറർ പെരിയാർ യൂണിറ്റ് ട്രഷറർ മുരു കൻ . കുമളി യൂണിറ്റ് പ്രസിഡന്റ് ജയ്ൻ തുടങ്ങിയവർ സംസാരിച്ചു.