കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൽ അക്ഷയ ഫോർ ഡോക്യുമെന്റ് ഡിജിറ്റലൈസേഷൻ പദ്ധതിയുടെ ഉദ്ഘാടനം നടന്നു

പട്ടികവർഗ്ഗ വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണിത്. ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ് തുടങ്ങിയ അടിസ്ഥാന രേഖകൾ ഇല്ലാത്ത പട്ടികവർഗ്ഗ ആളുകൾക്ക് രേഖകൾ എടുത്തു നൽകുന്ന പട്ടികവർഗ്ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണിത്. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത്, അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത്, കട്ടപ്പന മുനിസിപ്പാലിറ്റി, തുടങ്ങിയവർ സംയുക്തമാണ് പദ്ധതി നടത്തുന്നത്.
ഇതിൻറെ ഉദ്ഘാടനമാണ് കാഞ്ചിയാർ പള്ളിക്കവല സാംസ്കാരിക നിലയിൽ നടത്തിയത്. കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി ഉദ്ഘാടനം നിർവഹിച്ചു.കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് കുഴിക്കാട്ട് അധ്യക്ഷൻ ആയിരുന്നു യോഗത്തിൽ അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയമോൾ ജോൺസൺ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ,പട്ടികവർഗ്ഗ വികസന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ നേതൃത്വം നൽകി