റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രക്തദാനക്യാമ്പ് സംഘടിപ്പിച്ച് ഐ.ടി.ഐ ട്രെയിനികൾ ; പങ്കെടുത്തത് നൂറിലധികം യുവാക്കൾ

കട്ടപ്പന: ഗവ:ഐ.ടി.ഐ നാഷണൽ സർവീസ് സ്കീം,റോട്ടറി ക്ലബ് കട്ടപ്പന ഹെറിറ്റേജുമായി സഹകരിച്ച് ഗവ: മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിന്റെ സഹായത്താൽ നൂറിലധികം യുവതീ യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 47 യൂണിറ്റ് രക്തം ക്യാമ്പ് വഴി സമാഹരിക്കുവാൻ സാധിച്ചു. പ്രിൻസിപ്പൽ അനില.എം.കെ പരിപാടി ഉദ്ഘാടനം ചെയ്തു.
മെഡിക്കൽ ഓഫീസർ കൃഷ്ണകുമാർ, റോട്ടറി ക്ലബ് ജില്ലാ കോഡിനേറ്റർ ജോസ് മാത്യു,റോട്ടറി ക്ലബ് ഓഫ് ഹെറിറ്റേജ് കട്ടപ്പന സെക്രട്ടറി അഖിൽ,ജി.ഐ മാരായ ബിനോ തോമസ്, ജോസഫ്.പി.എം,ചന്ദ്രൻ. പി.സി,സ്റ്റാഫ് സെക്രട്ടറി മിലൻ ദാസ് എന്നിവർ ആശംസകൾ അറിയിച്ചു . അസിസ്റ്റൻറ് പ്രോഗ്രാം ഓഫീസർമാരായ നിഷാദ് ഹമീദ്, ശ്രീജ ദിവാകരൻ എൻ.എസ്.എസ് വോളണ്ടിയർമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ക്യാംപില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ആദരിച്ചു. ഒരേ സമയം രണ്ടു പേരിൽ നിന്നും രക്തം സ്വീകരിക്കുന്ന സജ്ജീകരണവും രക്തദാതാക്കൾക്ക് ആവശ്യമായ സൗകര്യങ്ങളും എൻ.എസ്.എസ് വോളണ്ടിയേഴ്സ് ഒരുക്കിയിരുന്നു.