അയ്യപ്പൻകോവിൽ ആറേക്കറിൽ തേനീച്ച ആക്രമണം; ഏഴ് തോഴിലാളികൾക്ക് പെരും തേനിച്ചയുടെ കുത്തേറ്റു

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. അയ്യപ്പൻകോവിൽ ആറേക്കറിൽ സ്വകാര്യ വ്യക്തിയുടെ ഏലതോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് തൊഴിലാളികൾക്ക് വൻ തേനീച്ചയുടെ കുത്തേറ്റത്. സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെ ഏഴോളം പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ആറേക്കർ പുളിക്കത്താഴെ ഏലിയാമ്മ, വെട്ടിക്കൽ ജോസ്, വേലുത്താഴെ ശശികുമാർ,ആലക്കൽ സിന്ധു, കോലോത്ത് രാജു ,ഇലവും തടത്തിൽ സുചിത്ര , പ്ലാക്കൽ രാധിക എന്നിവർക്കാണ് തേനീച്ചയുടെ കുത്തേറ്റത്.
ഏലിയാമ്മ ,ജോസ്, ശരി കുമാർ എന്നിവർക്ക് ദേഹമാസകലം കുത്തേറ്റതിനാൽ ഇവരെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃഷിയിടത്തിൽ നിന്നിരുന്ന വലിയ ഇലവിൻ്റെ മുകളിൽ തേനീച്ച കൂട് ഉണ്ടായിരുന്നു. പരുന്ത് കൂടിളക്കിയതോടെ തേനീച്ചകൾ കൂട്ടത്തോടെ നിലത്ത് പതിക്കുകയും തൊഴിലാളികളെ ആക്രമിക്കുകയുമായിരുന്നു. നിസാരമായി പരിക്കേറ്റവർ ആലടി പി എച്ച് സി യിൽ ചികിത്സ തേടി നിരീക്ഷണത്തിലാണ്.