ബോഡിമെട്ടിനു സമീപം ചൂണ്ടലിലെ ഏലത്തോട്ടത്തിൽ മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു

ബോഡിമെട്ടിനു സമീപം ചൂണ്ടലിലെ ഏലത്തോട്ടത്തിൽ മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു. സേനാപതി കാറ്റൂതി പാണ്ടിമാക്കൽ റോണി (23) ആണ് മരിച്ചത്. രാവിലെ 9നാണ് ബോഡിനായ്ക്കന്നൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആർഎസ് കാർഡമം എസ്റ്റേറ്റിൽ വച്ച് അപകടമുണ്ടായത്. മരത്തിൽ നിന്നും വീണ് ഗുരുതര പരുക്കേറ്റ റോണിയെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.