തൊടുപുഴ മുട്ടം സര്‍വ്വീസ് സഹകരണ ബാങ്കില്‍ തീപിടുത്തം. പഴയ റെക്കോര്‍ഡുകള്‍ സൂക്ഷിക്കുന്ന മുറിയിലാണ് അഗ്‌നിബാധയുണ്ടായത്

ഇന്ന് രണ്ട് മണിയോടെയാണ് മുട്ടം സര്‍വീസ് സഹകരണ ബാങ്കില്‍ തീപിടുത്തമുണ്ടായത്. തൊടുപുഴയില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. പ്രവര്‍ത്തനം ആരംഭിച്ചിട്ട് നൂറു വര്‍ഷം ആകുന്ന ബാങ്കില്‍ പേപ്പറില്‍ കുറെയധികം രേഖകള്‍ ഉണ്ടായിരുന്നു. ഈ രേഖകള്‍ സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപിടുത്തമുണ്ടായത്. ബാങ്കിന്റെ പ്രതിദിന പ്രവര്‍ത്തനങ്ങളുമായി ബന്ധമില്ലാത്ത രേഖകളാണ് മുറിയില്‍ ഉണ്ടായിരുന്നത്.
പുക കണ്ടതിനെ തുടര്‍ന്ന് കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും ഓഫാക്കിയിരുന്നതായും, വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതിനാല്‍ ബാങ്കിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല എന്നും ബാങ്ക് പ്രസിഡന്റ് സാം ക്രിസ്റ്റി ഡാനിയേല്‍ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പഴയ രേഖകളാണ് കത്തി നശിച്ചത് എന്ന് ഭരണ സമിതി പറയുമ്പോഴും ബാങ്കിന്റെ നഷ്ടത്തെക്കുറിച്ച് അടുത്ത ദിവസങ്ങളില്‍ പരിശോധന നടത്തുമ്പോള്‍ മാത്രമെ വ്യക്തമാകു.