ഇടുക്കി പ്രകാശിൽ 9 ലിറ്റർ ചാരായവുമായി ഒരാൾ എക്സൈസ് പിടിയിൽ
വിൽപ്പനയ്ക്കായി വീട്ടിൽ വാറ്റി സൂക്ഷിച്ചിരുന്ന ചാരായവുമായാണ് യുവാവ് എക്സൈസ് പിടിയിലായത് . പ്രകാശ് സ്വദേശി ജിനേഷിനെയാണ് തങ്കമണി എക്സൈസ് സംഘം പിടികൂടിയത്. ഇന്ന് രാവിലെ തങ്കമണി എക്സൈസ് പ്രിവന്റീവ് ഓഫീസർ ജയൻ പി ജോണും സംഘവും നടത്തിയ പരിശോധനയിലാണ് 9 ലിറ്ററോളം ചാരായവുമായി പ്രതിയെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. തൊണ്ടി മുതലുകൾ തങ്കമണി റേഞ്ച് ഓഫീസിൽ ഹാജരാക്കി. ഗ്രേഡ് മാരായ ജിൻസൺ സി എൻ, ബിജു പി എ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ബിജി കെ ജെ, ഷീന തോമസ് എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.



