കട്ടപ്പന മാർക്കറ്റിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽനിന്ന് കക്കൂസ് മാലിന്യം പൊതുസ്ഥലത്തേക്ക് ഒഴുകുന്നതായി പരാതി.

Nov 18, 2026 - 15:56
 0
കട്ടപ്പന മാർക്കറ്റിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽനിന്ന് കക്കൂസ് മാലിന്യം പൊതുസ്ഥലത്തേക്ക് ഒഴുകുന്നതായി പരാതി.
This is the title of the web page

കട്ടപ്പന മാർക്കറ്റിലെ നഗരസഭാ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്നാണ് കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുകുന്നത്. രണ്ട് സർക്കാർ ഓഫീസുകൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ശുചിമുറിയിൽ നിന്നുള്ള മാലിന്യമാണ് പൊതുസ്ഥലത്തേക്ക് എത്തുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സെപ്റ്റിക് ടാങ്കിലേക്കുള്ള പൈപ്പ് മുറിഞ്ഞതാണ് മാലിന്യം പുറത്തേക്ക് ഒഴുകാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. ഇക്കാര്യം നഗരസഭയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പൈപ്പ് കമ്പിയിട്ട് കെട്ടുക മാത്രമാണ് ചെയ്തതെന്നും പരാതിയുണ്ട്. ഒരു വർഷമായി നിരവധി തവണ പരാതി നൽകിയിട്ടും ശാശ്വത പരിഹാരത്തിന് നടപടിയുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഏറെ തിരക്കേറിയ മാർക്കറ്റ് മേഖലയിലെ രൂക്ഷമായ ദുർഗന്ധം വ്യാപാരികൾക്കും വഴിയാത്രക്കാർക്കും ഒരുപോലെ ദുരിതമാകുകയാണ്. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ഫീൽഡ് സ്റ്റേഷനും പ്രത്യേക കന്നുകുട്ടി പരിപാലന ജില്ലാ നിർവഹണ ഓഫീസും ഉൾപ്പെടെ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് ഈ അവസ്ഥ.

Slide 1
Slide 2
Slide 1
Slide 2

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി കന്നുകുട്ടി പരിപാലന ഓഫീസ് നെടുങ്കണ്ടത്തേക്ക് മാറ്റാനുള്ള നീക്കവും നടക്കുന്നുണ്ട്. കെട്ടിടത്തിലെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കി മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow