രാജകുമാരി ഖജനാപ്പാറയില്‍ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് അപകടം; 18 പേര്‍ക്ക് പരിക്ക്

Nov 18, 2026 - 17:56
 0
രാജകുമാരി ഖജനാപ്പാറയില്‍ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് അപകടം;  18 പേര്‍ക്ക് പരിക്ക്
This is the title of the web page

രാജകുമാരി ഖജനാപ്പാറക്ക് സമീപം വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞ് 18 പേര്‍ക്ക് പരുക്ക്. വൈകിട്ട് 3 മണിയോടെയാണ് അപകടമുണ്ടായത്. രാജപാളയം സ്വദേശികളായ 20 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ സംഘം മുട്ടുകാടുള്ള ഹോംസ്റ്റേയിലായിരുന്നു താമസം. തുടര്‍ന്ന് ഖജനാപ്പാറ വഴി പൂപ്പാറയിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് റോഡിന് താഴേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow